+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ മെഗാ തിരുവാതിര

ന്യൂയോർക്ക്: ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ചു ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കസിനോ യിൽ നടക്കുന്ന മെഗാ തിരുവാതിരയിൽ മൂന്നൂറോളം പേർ പങ്കെടുക്കും. അമേരിക്കയിൽ ഉടനീളമുള്ള ഫ
ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ  മെഗാ തിരുവാതിര
ന്യൂയോർക്ക്: ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ചു ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കസിനോ യിൽ നടക്കുന്ന മെഗാ തിരുവാതിരയിൽ മൂന്നൂറോളം പേർ പങ്കെടുക്കും.

അമേരിക്കയിൽ ഉടനീളമുള്ള ഫൊക്കാനയുടെ അംഗ സഘടനകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാകാരികൾ ആയിരിക്കും ഫൊക്കാന ഉദ്ഘാടന സമ്മേളനനത്തിനു മുന്പായി നടക്കുന്ന ഘോഷയാത്രക്കുശേഷം മെഗാ നൃത്തോത്സവം അവതരിപ്പിക്കുന്നത്.

സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിക്ക് ഉപയോഗിക്കുന്ന വേഷം. ലാസ്യഭാവത്തിലാണ് നാട്യം. കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു. അതുകൊണ്ടുതന്നെ ഓന്നോ, രണ്ടോ പരിശീലനത്തോട് ഇത് അവതരിപ്പിക്കാൻ പറ്റുമെന്നു ശാമ കളത്തിൽ, ലൈസി അലക്സ്, മാലിനി നായർ,ഡോ.സുജ ജോസ്, അനിതാ ജോർജ്, മേരിക്കുട്ടി മൈക്കിൾ എന്നിവർ അഭിപ്രായപ്പെട്ടു.

കാനഡ കണ്‍വൻഷനിൽ മുന്നൂറിൽ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ മെഗാ തിരുവാതിര ഏവരുടെയും ആകർഷണീയമായ ഒരു ഇനം ആയിരുന്നു. അതുകൊണ്ട് അതിലും വലിയ ഒരു മെഗാ തിരുവാതിര ആയിരിക്കും ഈ വർഷത്തെ കണ്‍വൻഷനിൽ അവതരിപ്പിക്കുക എന്ന് ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.

തിരുവാതിരയുടെ കോഓർഡിനേറ്റർമാരായി ഫ്ളോറിഡയിൽ നിന്നുള്ള ശ്യമ കളത്തിലും ന്യൂ യോർക്കിൽ നിന്നും ലൈസി അലക്സ്, ന്യൂജേഴ്സിയിൽ നിന്നുള്ള മാലിനി നായർ, ഡോ. സുജ ജോസ്, പെൻസിൽവേനിയയിൽ നിന്നും അനിതാ ജോർജ്, ന്യൂയോർക്കിൽ നിന്നും മേരി കുട്ടി മൈക്കിൾ എന്നിവർ പ്രവർത്തിക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ