+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യത്തിന്‍റെയും കാർട്ടർ ബ്ലഡ് കെയറിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 11 ന് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. രക്തം ദാനം ചെയ്തു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമു
ഡാളസിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യത്തിന്‍റെയും കാർട്ടർ ബ്ലഡ് കെയറിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 11 ന് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. രക്തം ദാനം ചെയ്തു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുടർച്ചയായ അഞ്ചാം വർഷവും ബ്ലഡ് ഡ്രൈവ് നടത്തിയത്.

ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. പി.സി. സജി, വി.റ്റി. ഏബ്രഹാം എന്നിവരുടെ സാന്നിധ്യത്തിൽ ബ്ലഡ് ്രെഡെവ് ഉദ്ഘാടനം ചെയ്തു. ഇടവകാംഗങ്ങൾ, യുവജന സഖ്യം അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തം ദാനം ചെയ്തു. യുവജന സഖ്യം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ബ്ലഡ് ഡ്രൈവ് കോഓർഡിനേറ്റർ ബിജി ജോബി നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജീമോൻ റാന്നി