+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല കു​വൈ​ത്ത് നാ​ൽ​പ​താം വാ​ർ​ഷി​കം മെ​യ് 11ന്; ​മ​ന്ത്രി പ്രൊ​ഫ: സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ
ക​ല കു​വൈ​ത്ത്  നാ​ൽ​പ​താം വാ​ർ​ഷി​കം മെ​യ് 11ന്;  ​മ​ന്ത്രി പ്രൊ​ഫ: സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക സ​ദ​സ് '​ത​രം​ഗം2018​' മെ​യ് 11 ന് ​ഖാ​ൽ​ദി​യ കു​വൈ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി തീ​യ​റ്റ​റി​ൽ വ​ച്ചു ന​ട​ക്കും. കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യി​ൽ ശ്ര​ദ്ധേ​യ​മാ​ക്കും.

ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി ക​ല കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക ദൗ​ത്യ​മാ​യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തേ വേ​ദി​യി​ൽ നി​ർ​വ്വ​ഹി​ക്ക​പ്പെ​ടും. കു​വൈ​ത്ത് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കാ​ർ​ഷി​ക അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ക​ല കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന '​എ​ൻ​റെ കൃ​ഷി​' മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും, മെ​യ് 5ന് ​ന​ട​ക്കു​ന്ന ബാ​ല​ക​ലാ​മേ​ള​യി​ലെ ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം എ​ന്നി​വ നേ​ടു​ന്ന​വ​ർ​ക്കു​ള്ള സ്വ​ർ​ണ​മെ​ഡ​ലു​ക​ളും മെ​ഗാ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും.

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ പ്ര​ശ​സ്ത ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, പ്ര​ശ​സ്ത ഗാ​യ​ക​രാ​യ പ്ര​ദീ​പ് സോ​മ​സു​ന്ദ​ര​ൻ, വി​ജേ​ഷ് ഗോ​പാ​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും മെ​ഗാ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​ൽ​പ​താം വ​ർ​ഷം 40 വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ക​ല കു​വൈ​ത്ത് ഈ ​വ​ർ​ഷം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഇ​തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യ് ടി.​വി. ഹി​ക്മ​ത് ചെ​യ​ർ​മാ​നും ജെ. ​സ​ജി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യു​ള്ള 250 പേ​ര​ട​ങ്ങു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​ക സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച​താ​യി ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​നാ​ഗ​നാ​ഥ​ൻ, ജ​ന: സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ