ജിദ്ദ: ജിദ്ദ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ നാലു മാസത്തോളമായി നടന്നു വരുന്ന സിഫ് ഈസ്റ്റീ ചാന്പ്യൻസ് ലീഗിന്റെ കലാശപോരാട്ടം മാർച്ച് 16നു വെള്ളിയാഴ്ച വർണാഭമായ പരിപാടികളോടെ നടക്കും. വൈകിട്ടു നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ ഷറഫിയ ട്രേഡിംഗ് സബീൻ എഫ്സി എസിസിബിയെ നേരിടും.
ഡി ഡിവിഷനിൽ ഏഴിന് സ്പോർട്ടിംഗ് യുണൈറ്റഡ് എയും സോക്കർ ഫ്രീക്സുമാണ് മാറ്റുരയ്ക്കുന്നത്. പ്രധാന മത്സരങ്ങൾക്ക് മുന്പു നടക്കുന്ന വെറ്ററൻസ് ഫൈനലിൽ പ്രസിഡന്റ് തക ട്രഷറർ തകനെ നേരിടും.
പ്രശസ്ത മലയാള സിനിമാ താരം ഉണ്ണീ മുകുന്ദൻ, ടൂണമെന്റിന്റെ മുഖ്യപ്രയോജകരായ ഈസ്റ്റീയുടെ മാനേജിംഗ് ഡയറക്ടർ നവാസ് മീരാൻ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളായിരിക്കും. ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങൾക്കു മുൻവർഷങ്ങളേക്കാൾ ജനപങ്കാളിത്തമുണ്ടായിരുന്നു. ടൂർണമെന്റിനോടനുബന്ധിച്ചുള്ള ബന്പർ നറുക്കെടുപ്പും സമ്മാനദാനത്തോടൊപ്പം നടക്കും. പത്രസമ്മേളനത്തിൽ സിഫ് പ്രസിഡണ്ട് ബേബി നീലാന്പ്ര, അബ്ദുൽ കരീം, നിസാം മന്പാട്, വി.കെ. റഉൗഫ്, നാസർ ശാന്തപുരം, അൻവർ വല്ലാഞ്ചിറ, ശരീഫ് മാസ്റ്റർ, സലാം കരുമോത്, നിസാം പാപ്പറ്റ, ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ