കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ധ്യാ​നം ’കി​ഡ്സ് ഫോ​ർ കിം​ഗ്ഡം’ എ​ൻ​ഫീ​ൽ​ഡി​ൽ ഏ​പ്രി​ൽ 8ന്

10:57 PM Mar 15, 2018 | Deepika.com
എ​ൻ​ഫീ​ൽ​ഡ്: കു​ട്ടി​ക​ളി​ലെ വി​ശു​ദ്ധി​യും നന്മക​ളും ശോ​ഷ​ണം വ​രാ​തെ ദൈ​വ​സു​ത​രാ​യി വ​ള​ർ​ന്നു വ​രു​വാ​നു​ള്ള ആ​ൽ​മീ​യ പ​രി​പോ​ഷ​ണ​ത്തി​നും തിന്മക​ളെ വി​വേ​ചി​ച്ച​റി​യു​വാ​ൻ ഉ​ത​കു​ന്ന പ​രി​ശു​ദ്ധാ​ൽ​മ ജ്ഞാ​ന​ത്തി​നും അ​ഭി​ഷേ​ക​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​യ ധ്യാ​നം എ​ൻ​ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​സ മ​ണ്ണി​ൽ മാ​താ​പി​താ​ക്ക​ൾ ന​ൽ​കേ​ണ്ട അ​നി​വാ​ര്യ​മാ​യ ഒ​രു വ​ലി​യ ക​ട​മ​യാ​ണ് ’കി​ഡ്സ് ഫോ​ർ കിം​ഗ്ഡം’ സെ​ഹി​യോ​ൻ യു​കെ ടീം ​എ​ൻ​ഫീ​ൽ​ഡി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

ഏ​ഴു മു​ത​ൽ പ​തി​നെ​ട്ടു വ​യ​സു​വ​രെ​യു​ള്ള പ്രാ​യ​ക്കാ​ർ​ക്ക് ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 8 നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു തു​ട​ങ്ങു​ന്ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ധ്യാ​ന ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യി ഫാ.​ഷി​ജോ ആ​ല​പ്പാ​ട​ൻ വി​ശു​ദ്ധ കു​ർ​ബ്ബാ​ന അ​ർ​പ്പി​ക്കു​ക​യും, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ൽ​മീ​യ ന·​ക​ൾ ആ​ർ​ജ്ജി​ക്കു​വാ​നും, അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​ന്ന​തി​നും എ​ല്ലാ മാ​താ​പി​താ​ക്ക​ളും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ധ്യാ​ന​ത്തി​ലേ​ക്കു പ്രോ​ത്സാ​ഹി​പ്പി​ച്ച​യ​ക്കു​വാ​ൻ സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ സെ​ബാ​സ്റ്റി​യ​ൻ ചാ​മ​ക്കാ​ല അ​ച്ച​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടു​ക.

മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ : 07915602258
ജോ​ർ​ജ്ജു​കു​ട്ടി ആ​ല​പ്പാ​ട്ട് : 07909115124

പ​ള്ളി​യു​ടെ വി​ലാ​സം:
Our Lady of Walsingham & the English Matryrs
Holtwhites Hill , Enfield, EN2 8HG

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ