+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോയ് ഇട്ടന് എഐസിസി പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണം

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോർക്ക് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ജോയ് ഇട്ടന് ഈ മാസം 16 നു ഡൽഹിയിൽ ആരംഭിക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചു
ജോയ് ഇട്ടന് എഐസിസി പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണം
ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോർക്ക് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ജോയ് ഇട്ടന് ഈ മാസം 16 നു ഡൽഹിയിൽ ആരംഭിക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചു .കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ ഫോണിൽ വിളിച്ചാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യക്ക് പുറത്തു പ്രവർത്തിക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകരെ കൂടി എഐസിസി സമ്മേളനങ്ങളിൽ ഉൾപ്പെടുത്തുകയും കോണ്‍ഗ്രസിന്‍റെ പ്രവർത്തന മേഖല ഭാരതീയർ ഉള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെയും ഭാഗമായും 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ എല്ലാ കോണ്‍ഗ്രസ്് പ്രവർത്തകരെയും തയാറാക്കുക എന്നതാണ് ഈ ക്ഷണത്തിനു പിന്നിലെന്നു വിശ്വസിക്കുന്നതായി ജോയ് ഇട്ടൻ അറിയിച്ചു ഇപ്പോൾ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ ന്യൂയോർക്ക് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്‍റായി പ്രവർത്തിക്കുന്ന അദ്ദേഹം സംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിച്ചുണ്ട്..

16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയിൽ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണു സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ അംഗീകരിക്കേണ്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും, മുൻ ധനമന്ത്രി പി ചിദംബരവും ചേർന്ന് തയാറാക്കിയ സാന്പത്തിക നയപ്രമേയം, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്‍റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തർദേശിയ രംഗത്തെ സംബന്ധിച്ച് പാർട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാർഷിക - തൊഴിൽ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാലു പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 17 നു രാവിലെ ഒന്പതിനു ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികൾ ആരംഭിക്കും. 18 നു വൈകുന്നേരം നാലിനു ചർച്ചകൾ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തെരഞ്ഞെടുക്കും. പകുതി അംഗങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം