സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് അ​ന്ത​രി​ച്ചു

11:34 PM Mar 14, 2018 | Deepika.com
ല​ണ്ട​ൻ: ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്(76) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ കേം​ബ്രി​ഡ്ജി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ലൂ​ടെ മ​ക്ക​ൾ അ​റി​യി​ച്ചു. കൈ​കാ​ലു​ക​ൾ ത​ള​ർ​ന്നു പോ​യ നാ​ഡീ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ച്ച് ശാ​സ്ത്ര​ത്തി​ന് വേ​ണ്ടി ഒ​ഴി​ഞ്ഞു​വ​ച്ച ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​ത്. ന​ക്ഷ​ത്ര​ങ്ങ​ൾ ന​ശി​ക്കു​ന്പോ​ൾ രൂ​പം കൊ​ള്ളു​ന്ന ത​മോ​ഗ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്നു ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളി​ൽ പ​ല​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ഫ​ല​മാ​യി ക​ണ്ടെ​ത്തി​യ​താ​ണ് .

1942 ജ​നു​വ​രി 8ന് ​ഓ​ക്സ്ഫോ​ർ​ഡി​ലാ​ണ് സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ് ജ​നി​ച്ച​ത്. ജീ​വ​ശാ​സ്ത്ര ഗ​വേ​ഷ​ക​നാ​യി​രു​ന്ന ഫ്രാ​ങ്ക് ഹോ​ക്കി​ൻ​സും ഇ​സ​ബെ​ൽ ഹോ​ക്കി​ൻ​സു​മാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. പ​തി​നൊ​ന്നാം വ​യ​സി​ൽ സ്റ്റീ​ഫ​ൻ ഇം​ഗ്ല​ണ്ടി​ലെ ഹെ​ർ​ട്ട്ഫോ​ർ​ഡ്ഷെ​യ​റി​ലെ സെ​ന്‍റ് ആ​ൽ​ബ​ൻ​സ് സ്കൂ​ളി​ൽ ചേ​ർ​ന്നു. മ​ക​നെ ഡോ​ക്ട​റാ​ക്കാ​നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ങ്കി​ലും, സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗി​ന് ഗ​ണി​ത​ത്തി​ലും ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലു​മാ​യി​രു​ന്നു താ​ൽ​പ​ര്യം.

പ​തി​നേ​ഴാം വ​യ​സി​ൽ ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. കേം​ബ്രി​ഡ്ജി​ൽ ഗ​വേ​ഷ​ണ ബി​രു​ദ​ത്തി​നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ഡീ​രോ​ഗം അ​ദ്ദേ​ഹ​ത്തെ ബാ​ധി​ച്ച​ത്. ആ​ൽ​ബ​ർ​ട്ട് ഐ​സ്റ്റീ​ന് ശേ​ഷം ലോ​കം ക​ണ്ട ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​ണ് അ​ദ്ദേ​ഹം. ഹോ​ക്കിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി ബ്രി​ട്ട​നി​ൽ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ