ബർമിംഗ്ഹാം: റവ. ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാൻജലൈസേഷനിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാർക്കും അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം ന്ധഇഗ്നൈറ്റ് ന്ധഏപ്രിൽ രണ്ടിന് ബർമിംഗ്ഹാമിൽ നടക്കും.സെഹിയോൻ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികൾക്കായി സെഹിയോൻ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ, ക്ലാസുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉൾക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.
ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാൻ ഇതുവരെയും ധ്യാനത്തിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോൻ കുടുംബം യേശുനാമത്തിൽ ഏപ്രിൽ രണ്ടിന് ബർമിംഗ്ഹാമിലേക്ക് ക്ഷണിക്കുന്നു.
ഏപ്രിൽ രണ്ട് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
അഡ്രസ്:
ST. CUTHBERT' S CHURCH
CASTLE VALE
BIRMINGHAM
B35 7 PC
കൂടുതൽ വിവരങ്ങൾക്ക്
ജെസി ബിജു 07747586844
തോമസ് 07877508926.
റിപ്പോർട്ട്: ബാബു ജോസഫ്
കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക കണ്വൻഷൻ ഏപ്രിൽ രണ്ടിന്
11:33 PM Mar 14, 2018 | Deepika.com