ബർണോ: ചെക്ക് റിപ്പബ്ലിക്കിലെ ബർണോയിലെ മലയാളികൾ ഒത്തുകൂടി പ്രവാസി മലയാളി ഫെഡറേഷന്റെ യൂണിറ്റ് രൂപീകരിച്ചു. മാർച്ച് 10 ന് വൈകുന്നേരം നടന്ന കൂടിയാലോചന യോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കോഓർഡിനേറ്റർ ജോളി തുരുത്തുമ്മേൽ (വിയന്ന) നീരീക്ഷകനായി പങ്കെടുത്തു.
ചർച്ചയിൽ പിഎംഎഫിന്റെ ഒരു യൂണിറ്റായി ബർണോയിൽ പ്രവർത്തന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജോർജ് കോശി (പ്രസിഡന്റ്), ടിറ്റോ പൗലോസ് (വൈസ് പ്രസിഡന്റ്), സിബു സൈമണ്‍ (സെക്രട്ടറി), ലവ്ലി ബാല (ജോയിന്റ് സെക്രട്ടറി), അനിൽ പോൾ (ട്രഷറർ), ജയകുമാർ സോമശേഖരൻ, ജോണ്‍ ജേക്കബ്, നിത്യ രാജഗോപാൽ, സയ്ദ് ഇഫ്തിക്കർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും, മീഡിയ കണ്‍വീനറായി ജോണ്‍ ജേക്കബിനെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പിഎംഎഫ് ചെക്ക് റിപ്പബ്ലിക്കിൽ യൂണിറ്റാരംഭിച്ചു
11:31 PM Mar 14, 2018 | Deepika.com