"വേ​ണു​ഗീ​തം 2018'ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

11:26 PM Mar 14, 2018 | Deepika.com
ല​ണ്ട​ൻ: മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​രം​ഗ​ത്ത് മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ ഇ​ഷ്ട ഗാ​യ​ക​ൻ ജി ​വേ​ണു​ഗോ​പാ​ൽ ന​യി​ക്കു​ന്ന "വേ​ണു​ഗീ​തം 2018' ​യു​കെ​യി​ൽ മൂ​ന്ന് വേ​ദി​ക​ളി​ൽ അ​വ​ത​രി​ക്ക​പ്പെ​ടും. യു​കെ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​യി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഇ​തി​നു​വേ​ണ്ടി ചെ​യ്തി​രി​ക്കു​ന്ന​ത്. മെ​യ് 25 ന് ​ഗ്ലാ​സ്ഗോ​യി​ലും, 26ന് ​ലെ​സ്റ്റ​റി​ലും 28ന് ​ല​ണ്ട​നി​ലും പ​രി​പാ​ടി അ​ര​ങ്ങേ​റും. മ​ല​യാ​ള ച​ല​ച്ചി​ത്ര, നാ​ട​ക, ല​ളി​ത, ഭ​ക്തി ഗാ​ന ശാ​ഖ​ക്ക് ജി ​വേ​ണു​ഗോ​പാ​ൽ ന​ൽ​കി​യ സം​ഭാ​വ​ന​യ്ക്ക് യു​കെ​യി​ലെ മ​ല​യാ​ളി​ക​ൾ ന​ൽ​കു​ന്ന ആ​ദ​രം കൂ​ടി​യാ​കും ഈ ​പ​രി​പാ​ടി.

മെ​യ് 25 വെ​ള്ളി​യാ​ഴ്ച്ച ഗ്ലാ​സ്ഗോ മ​ദ​ർ​വെ​ൽ ക​ണ്‍​സേ​ർ​ട്ട് ഹാ​ളി​ൽ ന്ധ​വേ​ണു​ഗീ​തം2018​ന്ധ ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് സ്കോ​ട്ല​ൻ​ഡി​ലെ യു​ണൈ​റ്റ​ഡ് സ്കോ​ട്ല​ൻ​ഡ് മ​ല​യാ​ളീ അോാ​സി​യേ​ഷ​നും, 26 ശ​നി​യാ​ഴ്ച്ച ലെ​സ്റ്റ​ർ അ​ഥീ​ന​യി​ൽ യു​ക്മ​യും, 28 തി​ങ്ക​ളാ​ഴ്ച്ച ല​ണ്ട​നി​ലെ മാ​നോ​ർ പാ​ർ​ക്ക് റോ​യ​ൽ റീ​ജ​ൻ​സി​യി​ൽ ല​ണ്ട​ൻ മ​ല​യാ​ളീ ക​മ്മ്യൂ​ണി​റ്റി​യും ആ​തി​ഥേ​യ​ത്വ​മ​രു​ളും.

നാ​ദ​വും നൃ​ത്ത​വും താ​ള​വും ഒ​ന്ന് ചേ​ർ​ന്ന ഈ ​സം​ഗീ​ത നൃ​ത്ത ഹാ​സ്യ മാ​ന്ത്രി​ക മെ​ഗാ ഷോ ​ന്ധ വേ​ണു​ഗീ​തം2018​ന്ധ യു​കെ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വ​മൊ​രു​ക്കും. ഈ ​മെ​ഗാ ഷോ​യി​ലേ​യ്ക്ക് യൂ​കെ​യി​ലെ മ​ല​യാ​ളി​ക​ളാ​യ എ​ല്ലാ ക​ലാ സ്നേ​ഹി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്നു.