സാൻഫ്രാൻസിസ്ക്കോ: പ്രശസ്ത സോഫ്റ്റ്!വയർ എൻജിനീയറും ഇന്ത്യൻ അമേരിക്കൻ വംശജനുമായ പരാഗ് അഗർവാളിനെ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസറായി നിയമിച്ചു. മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടിയ പരാഗ് മൈക്രോസോഫ്റ്റ്, യാഹു, എടി ആന്റ് ടി തുടങ്ങിയവയിൽ റിസേർച്ച് ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയിരുന്നു.
2011ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇതേ വർഷം തന്നെ ട്വിറ്ററിൽ അഡ്സ് എൻജിനീയറായി പ്രവർത്തനം ആരംഭിച്ചു.
സോഷ്യൽ നെറ്റ് വർക്ക് എബ്യൂസ് തടയുന്നതിനു ട്വിറ്ററിനെ സഹായിച്ചതിൽ പരാഗ് പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. പരാഗിന്റെ നിയമനം ട്വിറ്ററിന്റെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ട്വിറ്റർ സ്പോക്ക് മാൻ മാധ്യമങ്ങളെ അറിയിച്ചു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇന്ത്യൻ വംശജർക്ക് ഉയർന്ന അംഗീകാരങ്ങളാണ് അമേരിക്കയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ