ന്യൂയോർക്ക്: അമേരിക്കയിൽ സന്ദർശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബഹുമാനാർത്ഥം മാർച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിലെ മാൻമോത്ത് ജംഗ്ഷനിലെ ന്ധഎന്പർ ബാങ്ക്വറ്റ്സിന്ധൽ വച്ചു അമേരിക്കൻ മലയാളി മുസ്ലിം അസോസിയേഷൻസ് കുടുംബ സംഗമം നടത്തപ്പെടും. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ ’നന്മ’ (North American Network of Malayalee Muslim Associations - NANMMA)യും, എംഎംഎൻജെ(Malayalee Muslims of New Jersey - MMNJ) യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട്, പെൻസിൽവാനിയ, മസച്യുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: യു.എ. നസീർ 516 225 1502, അബ്ദുൽ സമദ് പൊന്നേരി 732 331 6620, മുഹമ്മദ് നൗഫൽ 732 331 7450.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ