സാൻഫ്രാൻസിസ്കോ: ഫോമയുടെ ആരംഭകാലം മുതൽ സജീവമായി പ്രവർത്തന രംഗത്തുള്ള പ്രമുഖ നേതാവും ഫോമ അഡ്വൈസറി കൗണ്‍സിൽ വൈസ് ചെയർമാനുമായ വിൻസന്റ് ബോസ് 2018-20 വർഷങ്ങളിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
പ്രമുഖ വ്യവസായിയും സാമൂഹികസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ വിൻസന്റ് ബോസ് വിവിധ സംഘടനകളിൽ നേതൃരംഗത്തും കലാരംഗത്തും പ്രവർത്തിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയയുടെ വൈസ് പ്രസിഡന്റും ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അദ്ദേഹം.
പിറവം പ്രവാസി ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ പിറവം നിവാസികൾക്ക് ഒട്ടേറെ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. ഫോമയുടെ എല്ലാ അംഗ സംഘടനകൾക്കും സുപരിചിതനായ വിൻസന്റ് ബോസിന്റെ സ്ഥാനാർത്ഥിത്വം ഫോമയുടെ പ്രവർത്തനങ്ങൾക്കും മുന്നോട്ടുള്ള വളർച്ചയ്ക്കും മുതൽക്കൂട്ടാകുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ