നാലു അംഗങ്ങളുടെ വോട്ടുകൾ അസാധുവായി. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇതോടെ മെർക്കലിന്റെ നിലവിലെ മന്ത്രിസഭ അധികാരമൊഴിഞ്ഞു.
ചാൻസലർ തെരഞ്ഞെടുപ്പിനു ശേഷം പതിനൊന്നു മണിയ്ക്ക് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ മെർക്കലിനെ ചാൻസലറായി പ്രഖ്യാപിച്ചു. ഉച്ചയോടെ മെർക്കൽ നാലാമൂഴവും അധികാരമേൽക്കും.
പാർലമെന്റിൽ ആകെ അംഗസംഖ്യ 709 ആണ്. ഇതിൽ അംഗീകൃത പ്രതിപക്ഷമായ എഎഫ്ഡി യ്ക്ക് 94, എഫ്ഡിപി 80, ഇടതു പാർട്ടികൾ 67, ഗ്രീൻ പാർട്ടി 69 എന്നിങ്ങനെയാണ് കക്ഷിനില.
89 കാരിയായ മെർക്കലിന്റെ അമ്മ ഹെർലിൻഡ് കാസ്നെർ, ഭർത്താവ് യോവാഹിം സൗവർ, അദ്ദേഹത്തിന്റെ പുത്രൻ ദാനിയേൽ എന്നിവർ വോട്ടെടുപ്പ് സാക്ഷ്യം വഹിയ്ക്കാൻ സന്ദർശന ഗാലറിയിൽ ഉണ്ടായിരുന്നു. ചാൻസലായി തെരഞ്ഞെടുക്കപ്പെട്ട മെർക്കലിന് എസ്പിഡി നിയുക്ത അദ്ധ്യക്ഷ അന്ത്രയാ നാലെസ് ബൊക്ക നൽകി അനുമോദിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ