പാരീസ്: ലോക പ്രശസ്ത ഫാഷൻ ഡിസൈനർ ഹ്യൂബർട്ട് ഡി ഗിവഞ്ചി അന്തരിച്ചു. ഒൗഡ്രി ഹെപ്ബേണ്‍, ഗ്രേസ് കെല്ലി, ജാക്കി കെന്നഡി എന്നിവർക്കായി ലോകോത്തര ഭംഗിയൊരുക്കിയ ഡിസൈനറാണ് തൊണ്ണൂറ്റൊന്നു വയസുകാരനായ ഹ്യൂബർട്ട് ഡി ഗിവഞ്ചി.
ഈ വർഷത്തെ ഓസ്കർ വേദിയിൽ വരെ ഗിവഞ്ചിയുടെ ഡിസൈൻ പ്രത്യക്ഷമായിരുന്നു. ബ്ലാക്ക് പാന്തർ താരം ചഡ്വിക് ബോസ്മാനാണ് അദ്ദേഹത്തിന്റെ പഴയൊരു ഡിസൈൻ കസ്റ്റമൈസ് ചെയ്ത് അവിടെ അവതരിപ്പിച്ചത്. ബ്രേക്ക്ഫാസ്റ്റ് അറ്റ് ട്രിഫാനീസിൽ ഒൗഡ്രി ഹെപ്ബേണ്‍ ധരിച്ച ലിറ്റിൽ ബ്ലാക്ക് ഡ്രസ് എന്ന പേരിൽ പ്രശസ്തമായ വസ്ത്രത്തിലൂടെയാണ് ഗിവഞ്ചി ലോക ശ്രദ്ധയാകർഷിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലോക പ്രശസ്ത ഫാഷൻ ഡിസൈനർ ഹ്യൂബർട്ട് ഡി ഗിവഞ്ചി അന്തരിച്ചു
10:45 PM Mar 13, 2018 | Deepika.com