കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈത്ത് പാരിഷ് യൂത്ത്സ് യൂണിയൻ എൻസികെയിൽ വച്ചു വാർഷികം സംഘടിപ്പിച്ചു . ഇടവക വികാരി റവ. സജി എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ പാരിഷ് വൈസ് പ്രസിഡന്റ് എം.തോമസ് ജോണിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് ആരംഭിച്ചത്. ബോബിഷ് മാത്യു ആരാധനക്കുള്ള നേതൃത്വം നൽകി. യൂത്ത്സ് യൂണിയൻ വൈസ് പ്രസിഡന്റ് സിജുമോൻ എബ്രഹാം സ്വാഗത പ്രസംഗവും ജോയിന്റ് സെക്രട്ടറി റെനിൽ ടി മാത്യു നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്നു നടന്ന ഗാനസന്ധ്യയിൽ സിന്ധു സജി, ജോമി പി.ജോസഫ്, ലിനു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. യൂത്ത്സ് യൂണിയൻ ഗായകസംഘം ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തിയ ഗാനശുശ്രൂഷ അത്യന്തം ശ്രുതി മധുരവും ഹൃദ്യവുമായിരുന്നു. യൂത്ത്സ് യൂണിയൻ സെക്രട്ടറി എബി ഈപ്പൻ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. കാന്പസ് ക്രൂസഡിലെ ബാബുക്കുട്ടി വർഗീസ് സമൂഹത്തെ വാർത്തെടുക്കുന്നതിൽ യുവജനങ്ങളുടെ ശക്തിയെക്കുറിച്ച് ശക്തമായ ഒരു സന്ദേശം പങ്കുവച്ചു. ജേക്കബ് പി. വർഗീസിന്റെ നേതൃത്വത്തിൽ വിവിധ വിഷങ്ങൾക്കു വേണ്ടി ഇടവകയായി പ്രാർത്ഥന നടത്തി. ഷിനു ഫിലിപ്പ് തിരുവെഴുത്തിൽ നിന്നുള്ള ഭാഗം വായിച്ചു. ഇടവക സെക്രട്ടറി ബോണി കെ. എബ്രഹാഹം യുവജനസംഘടന പ്രവർത്തനങ്ങളെ അനുമോദിച്ചു സംസാരിച്ചു.
യൂത്ത്സ് യൂണിയൻ സംഘടിപ്പിച്ച ബൈബിൾ ക്വിസ് 2017ന്റെ വിജയികൾക്ക് റവ: സജി എബ്രാഹം സമ്മാനങ്ങൾ നൽകി. എ.ജി. ചെറിയാൻ ഒന്നും ജോർജ് വർഗീസ് രണ്ടും മിനി ഡാനിയൽ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജോസ് .കെ. ജോണ് സമാപന പ്രാർത്ഥനയും റവ: സജി എബ്രഹാമിന്റെ ആശീർവാദത്തോടും വാർഷികയോഗം സമാപിച്ചു.