കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലുള്ള അക്ഷര സ്നേഹികളുടെ കൂട്ടായ്മയായ സർഗവേദി അമേരിക്കയിലും കാനഡയിലും സ്ഥിരതാമസമാക്കിയ മലയാളികൾക്കുവേണ്ടി മലയാളം ചെറുകഥ, കവിത എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും, മറ്റു മത്സരങ്ങളിൽ സമ്മാനം ലഭിക്കാത്തതുമായ സൃഷ്ടികളാണ് മത്സരത്തിന് അയയ്ക്കേണ്ടത്.
മലയാള സാഹിത്യത്തിലെ ആദരീണയരായ സാഹിത്യകാരന്മാർ ഉൾപ്പെടുന്ന ഒരു സംഘമായിരിക്കും കഥ, കവിത ഇനങ്ങളിൽ സമ്മാനാർഹമായ കൃതികൾ തെരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് ബേ ഏരിയയിൽ വച്ചു സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗത്തിൽ വച്ചു സമ്മാന തുകയും പ്രശംസാപത്രവും സമ്മാനിക്കും.
ഒരാളിൽ നിന്നു പരാമവധി ഒരു കഥയും കവിതയും മാത്രമേ മത്സരത്തിലേക്കു സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തിൽ പരമാവധി 3000 വാക്കുകൾ വരെയുള്ള കഥയോ, കവിതയോ സമർപ്പിക്കാം. മത്സരത്തിൽ സമ്മാനാർഹമായ കൃതികൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം സർഗവേദിക്കുണ്ടായിരിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്വന്തം കൃതികൾ മെൃഴമ്ലറശലേമാ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ 2018 മെയ് 31നു മുന്പ് സമർപ്പിക്കേണ്ടതാണ്. മത്സരത്തിന് അയയ്ക്കുന്ന ഇമെയിലിൽ "സർഗവേദി 2018 കഥ കവിത മത്സരത്തിനുള്ള എന്റെ സമർപ്പണം’ എന്നെഴുതുക. അതോടൊപ്പം തന്നെ കഥയുടെ / കവിതയുടെ പേര്, ആകെ വാക്കുകളുടെ എണ്ണം, നിങ്ങളുടെ പേര്, വിലാസം, ഇമെയിൽ വിലാസം, ഫോണ് നന്പർ, സംക്ഷിപ്ത ജീവചരിത്രമായ പ്രസ്താവന, പ്രസിദ്ധീകരണങ്ങളോ, അവാർഡുകളോ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ എന്നിവയും അയയ്ക്കുക. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ മേൽപറഞ്ഞ ഇമെയിലിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം