ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ നേതൃത്വത്തിൽ ദേശീയ, പ്രാദേശീക തലങ്ങളിലെ വിവിധ സംഘടനാ നേതാക്കളെ ഏകോപിച്ചു നടത്തിയ റൗണ്ട് ടേബിൾ കോണ്‍ഫറൻസും സിംപോസിയവും വൻ വിജയമായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ 2018-19 വർഷത്തിലെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു. ഇർവിംഗിലെ പസന്ത് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. ഡാളസ് ചാപറ്റർ പ്രസിഡന്റ് റ്റി.സി ചാക്കോയുടെ അധ്യക്ഷതയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജിലി ജോർജ് ഏവർക്കും ഏവർക്കും സ്വാഗതം ആശംസിച്ചു.
ഫോമാ, കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇൻഡ്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ, ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ), ഇർവിംഗ് ഡിഎഫ്ഡബ്ള്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബ്, ഡാളസ് എയ്സ് ലയണ്‍സ് ക്ലബ്, റാന്നി അസോസിയേഷൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രസിഡണ്ട് സ്ഥാനാർഥിയും ഡാളസ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഫിലിപ്പ് ചാമത്തിൽ, ഇൻഡ്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ, ഡാളസ് എയ്സ് ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ചു ജോജോ കോട്ടക്കൽ, കേരള അസോസിയേഷാൻ ഓഫ് ഡാളസ് സെക്രട്ടറി ഡാനിയേൽ കുന്നിൽ, സുജൻ കാക്കനാട്, റാന്നി അസോസിയേഷൻ പ്രസിഡണ്ട് ഷിജു എബ്രഹാം, ഡാളസ് ചാപ്റ്റർ മുൻ പ്രസിഡന്റ എബ്രഹാം തോമസ് തുടങ്ങിയവർ ഇൻഡ്യാ പ്രസ് ക്ലബിന് വളർച്ചയെക്കുറിച്ചു സംസാരിച്ചു.
"മാറുന്ന സാഹചര്യത്തിൽ മാധ്യമ ശൈലിയിൽ മാറ്റം അനിവാര്യമോ" എന്ന വിഷയത്തിൽ ബിജിലി ജോർജ് മോഡറേറ്ററായി സിന്പോസിയവും ചർച്ചകളും തുടർന്ന് നടന്നു. വിവിധ സംഘടനകളിൽ നിന്നെത്തിയവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളാലും പുരോഗമിച്ച റൗണ്ട് ടേബിൾ കോണ്‍ഫറൻസ് വൻവിജയമായി.
ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഇന്ത്യ പ്രസ്സ്ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ ആദ്യ പ്രസിഡന്റ് എബ്രഹാം തെക്കേമുറിയെ റ്റി.സി ചാക്കോയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ