+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് ചെ​സ്റ്റ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ 18ന്

ന്യൂ​യോ​ർ​ക്ക്: വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള വെ​സ്റ്റ്ചെ​സ്റ്റ​ർ ബ്രോ​ങ്ക്സ് ക്നാ​നാ​യ​ദേ​വാ​ല​യ​ത്തി​ൽ (670യോ​ങ്കേ​ഴ്സ് അ​വ​ന്യൂ യോ​ങ്കേ​ഴ്സ് ന്യൂ​യോ​ർ​ക്ക്) മാ​ർ​ച്ച് 18 ഞാ​യ
വെ​സ്റ്റ് ചെ​സ്റ്റ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ 18ന്
ന്യൂ​യോ​ർ​ക്ക്: വി. ​യൗ​സേ​പ്പ് പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള വെ​സ്റ്റ്ചെ​സ്റ്റ​ർ ബ്രോ​ങ്ക്സ് ക്നാ​നാ​യ​ദേ​വാ​ല​യ​ത്തി​ൽ (670യോ​ങ്കേ​ഴ്സ് അ​വ​ന്യൂ യോ​ങ്കേ​ഴ്സ് ന്യൂ​യോ​ർ​ക്ക്) മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ച കു​ടും​ബ​നാ​ഥന്മാ​രു​ടെ പ്ര​ത്യ​ക മ​ദ്ധ്യ​സ്ഥ​നാ​യ വി. ​യൗ​സേ​പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ കൊ​ണ്ടാ​ടു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30ന് ​ല​ദി​ഞ്ഞോ​ടെ തി​രു​ന്നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്തി​ന്‍റെ (വി​കാ​രി ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച​ഡി​ട്രോ​യി​റ്റ്) മു​ഖ്യ കാ​ർ​മി​ക​ത്തി​ൽ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ടു കു​ർ​ബാ​ന. തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫാ. ​ജോ​ർ​ജ് വെ​ള്ളി​യാം​ത​ട​ത്തി​ൽ (സെ​ന്‍റ് പോ​ൾ​സ്ച​ർ​ച്ച്, യോ​ങ്കേ​ഴ്സ് ) വി. ​കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ത​റ​ക്ക​ൽ.

സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​ന്നാ​ൾ ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും. 44 പ്ര​സു​ദേ​ന്തി​മാ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന തി​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ആ​ദോ​പ്പി​ള്ളി​ൽ 914 673 6956 ട്ര​സ്റ്റി​മാ​രാ​യ എ​ബ്ര​ഹാം പു​ളി​യ​ല​കു​ന്നേ​ൽ 914 310 0498. റെ​ജി ഉ​ഴു​ങ്ങാ​ലി​ൽ 914 623 2548