വിയന്ന: സ്വിറ്റ്സർലൻഡ് സെന്റ് മേരീസ് സിറിയൽ ഓർത്തഡോക്സ് ഇടവകയുടെ 2018-20 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായ കുര്യാക്കോസ് കൊള്ളന്നൂർ അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുത്തു.
2018 ഫെബ്രുവരി 25 ന് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുകയും കുർബ്ബാനന്തരം അഭി. തിരുമേനിയുടെ ആശിർവാദത്തോടെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് തിരുമേനി എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ആശംസകളും നേർന്നു.
ഭരണസമിതിയംഗങ്ങളായി തോമസ് മാത്യു ചേലപ്പുറത്ത് (വൈസ് പ്രസിഡന്റ്), ബിനോയി വെട്ടിക്കാട്ട്(സെക്രട്ടറി ), സാജു മാത്യു ചേലപ്പുറത്ത്(ട്രഷറർ) , റെജി ജോണ്, ബേബി തടത്തിൽ, സിജി തോമസ്, ബാബു വെതാനി(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
സ്വിറ്റ്സർലൻഡ് സെന്റ് മേരീസ് സിറിയൽ ഓർത്തഡോക്സ് ഇടവകയ്ക്ക് നവ സാരഥികൾ
11:38 PM Mar 12, 2018 | Deepika.com