കാർഡിഫ്: ആറാമ്ത യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള ലോഗോ പ്രകാശനം മാർച്ച് 18ന് ഞായറാഴ്ച കാർഡിഫിൽ വച്ചു നടത്തുന്നു. ഉച്ചയ്ക്ക് 12ന് വി. കുർബാനയ്ക്കുശേഷം ഇടവക വികാരി ലോഗോ പ്രകാശനം നടത്തും. സംഗമത്തിന്റെ കണ്‍വീനർ മാർക്ക് നൽകി കൊണ്ടാണ് പ്രകാശനം നടത്തുന്നത്. സംഗമത്തിനുള്ള ഒരുക്കങ്ങൾ ഇടവകയിലും യൂറോപ്പിലെ എല്ലാ പള്ളികളിലും ആരംഭിച്ചു കഴിഞ്ഞു.
യുകെയിലെ എല്ലാ പള്ളികളിൽ നിന്നും വിവിധ കലാപരിപാടികൾ സംഗമത്തിന്റെ മാറ്റു കൂട്ടുന്നതാണ്. സഭാ പിതാക്കന്മാർ, വൈദികർ തുടങ്ങിയവർ സംഗമത്തിൽ സംബന്ധിക്കുന്നതാണ്. ഈ വർഷത്തെ ക്നാനായ സംഗമത്തിനു വേദി ഒരുക്കുന്നത് സൗത്ത് വെയിൽസിലെ കാർഡിഫിലാണ് ക്നാനായ സമുദായത്തിന്റെ പാരന്പര്യവും തനിമയും വിശ്വാസവും ആചാരനുഷ്ഠാനങ്ങളും കാത്തു സൂക്ഷിക്കുക, വരും തലമുറയിലേക്ക് പകരുക എന്ന ഉദേശത്തോടുകൂടിയാണ് സംഗമം നടത്തുന്നത്. യൂറോപ്പിലെ എല്ലാ സമുദായ അംഗങ്ങളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സിനോ ചാക്കോ
യൂറോപ്യൻ ക്നാനായ സംഗമം ലോഗോ പ്രകാശനം 18ന് ഞായറാഴ്ച കാർഡിഫിൽ
11:34 PM Mar 12, 2018 | Deepika.com