ദോഹ: ഖത്തർ സ്റ്റാർ ഗ്രൂപ്പ് അഹ്മദ് സാലേം അൽ മൻസൂരി ഗ്രൂപ്പുമായി സഹകരിച്ചു രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഗ്രൂപ്പ് ചെയർമാൻ അഹ്മദ് സാലെം അൽ മൻസൂരി ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഖത്തർ സ്റ്റാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ക്യാന്പ് സംഘടിപ്പിച്ചതെന്നും രക്ത ദാനത്തിലൂടെ ജീവൻ രക്ഷിക്കുന്ന മഹാ ദൗത്യത്തിൽ പങ്കാളികളായാവർ അഭിനന്ദനമർഹിക്കുന്നുവെന്നും മാനേജിംഗ് ഡയറക്ടർ ടി.എം കബീർ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് കോർഡിനേറ്റർ ഷൈനി കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാന്പിന് നേതൃത്വം നൽകിയത്. ബിർള സ്കൂളിലെ വിദ്യാർത്ഥികൾ ക്യാന്പിന്റെ രജിസ്ട്രേഷനും മാനേജ്മെന്റിലും സജീവമായി പങ്കെടുത്തു. രക്തദാന ക്യാന്പ് സംഘടിപ്പിച്ച ഖത്തർ സ്റ്റാർ ഗ്രൂപ്പിന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകി.