ജിദ്ദ: വൈജ്ഞാനിക നവസങ്കേതങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരിൽ വൈജ്ഞാനിക സാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു. ഇന്നവേഷൻ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദർശനവേദിയാകും നോട്ടെക്കുകൾ. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വർഷത്തിലൊരിക്കൽ നോട്ടെക്കുകൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
സാങ്കേതിക രംഗത്തെ പ്രതിഭകൾക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങൾ, ടെക്നോളജി എക്സ്പോ, പ്രസന്റെഷൻ തുടങ്ങിയ വിവിധ സംരംഭങ്ങൾ നോട്ടെക് എക്സ്പോയിലുണ്ടാകും. ദ ്രെബെൻ, ഗ്രാഫിക്സ് ഡിസൈനിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രഫി, സോഫ്വെയറുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ, ടൂട്ടറിംഗ്, ആരോഗ്യം, ഗാർഹികം, സാന്പത്തികം, കന്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന നവ സാങ്കേതകവിദ്യകൾ, ലൈഫ് ടിപ്സ്, കരിയർ ഗൈഡൻസ് ഡോക്യുമെന്ററി, സ്പോട്ട് ക്രാഫ്റ്റിംഗ്, തുടങ്ങിയ മത്സര ഇനങ്ങളുമുണ്ടാകും.
പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ക്രിയേറ്റീവ് കമ്യൂണ്‍, സോഷ്യൽ മീഡിയ അവയർനെസ്, സൈബർ സെക്യൂരിറ്റി, സിറ്റിസണ്‍ ജേർണലിസം, ഗതാഗത സുരക്ഷ തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ, ഓപണ്‍ ടോക്ക്, പ്രൊജക്ട് പ്രസന്േറഷൻ, വീഡിയോ റിവ്യൂ, ബുക് റിവ്യൂ, അപ്ലിക്കേഷൻ ഷോക്കോസ്, ശാസ്ത്രമേള, സ്കൂൾ പവലിയൻ, ബുക് ഷെൽഫ്, എഡ്യൂ എക്സ്പോ എന്നിവയും നടക്കും. മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്താണ് നോട്ടെക്കിൽ പങ്കെടുക്കാൻ അവസരം നൽകുക. ഈ വർഷത്തെ നോട്ടെക് ആർഎസ്സിയുടെ സെക്ടർ, സെൻട്രൽ, നാഷണൽ ഘടകങ്ങളിൽ ഈ മാർച്ച് മാസമാണ് നടക്കുക. എക്പോയിൽ പങ്കെടുക്കുന്നതിന് 0532061033 എന്ന നന്പറിൽ ബന്ധപ്പെടുക. ജിദ്ദ സെൻട്രൽ നോട്ടെക് എക്സ്പോ മാർച്ച് 23 നാണ് നടക്കുക.
പരിപാടിയുടെ നടത്തിപ്പിനായി അബ്ദുൽ റഹ്മാൻ മളാഹിരി, മുജീബ് എ.ആർ നഗർ, ബഷീർ എറണാകുളം തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായി 51 അംഗം നോടെക്ക് ഡ്രൈവ് ടീമിനെ രൂപീകരിച്ചു.
ഷാഫി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ,ബഷീർ ഹാജി നീരോൽ പാലം എന്നിവരെ യഥാക്രമം സ്വാഗത സംഘം ചെയർമാൻ ജനറൽ കണ്‍വീനർ ഫിനാൻസ് കണ്‍വീനർ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. ഹസൻ സഖാഫി മുസ്തഫ സഅദി യഹ്യ നൂറാനി എന്നവർ വൈസ് ചെയർമാ·ാരും ഖലീൽ റഹ്മാൻ റാഷിദ് മാട്ടൂൽ എന്നിവർ ജോയിൻ കണ്‍വീനർമാരായി യോഗം തെരഞ്ഞെടുത്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ