കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ജഹറ മേഖലയിൽ പുതിയ യുണിറ്റ് രൂപികരിച്ചു പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡണ്ട് ഡോ. സുബു തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി അലക്സ് മാത്യു , അൻസാർ കുളത്തുപ്പുഴ, രാകേഷ് റെജി മത്തായി, പ്രമീൾ പ്രഭാകാരൻ ട്രഷറർ തന്പി ലൂക്കോസ് എന്നിവർ സംസാരിച്ചു. യുണിറ്റ് ഭാരവാഹികളായി രാകേഷ്(കണ്‍വീനർ) സതീഷ് കെ. അജികുമാർ (ജോ. കണ്‍വീനേഴ്സ്) അഭിലാഷ് , സുനിൽ കുമാർ , ഷീബാ ഗോപിനാഥ് എന്നിവരെ എക്സികുട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ