+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീശക്തി കുവൈത്ത് വനിതകൾക്കായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി ഭാരതീയ പ്രവാസി പരീക്ഷത്തിന്‍റെ വനിതാ വിഭാഗമായ സ്ത്രീശക്തി കുവൈത്തിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഫഹാഹീൽ ഷിഫാ അൽജസീറ ഹോസ്
സ്ത്രീശക്തി കുവൈത്ത് വനിതകൾക്കായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ലോക വനിതാ ദിനത്തിന്‍റെ ഭാഗമായി ഭാരതീയ പ്രവാസി പരീക്ഷത്തിന്‍റെ വനിതാ വിഭാഗമായ സ്ത്രീശക്തി കുവൈത്തിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഫഹാഹീൽ ഷിഫാ അൽജസീറ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ലേബർ ക്യാന്പുകളിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പ്് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യശ്വൻന്ത് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യശ്വൻന്ത്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീണ്‍, സ്ത്രീശക്തി ജനറൽ സെക്രട്ടറി അഡ്വ. വിദ്യാസുമോദ്, ഷിഫാ അൽ ജസീറ ജനറൽ മാനേജർ റിസ്വാൻ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് ക്യതജ്ഞത രേഖപ്പെടുത്തിയ യോഗത്തിൽ കുവൈത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും സ്ത്രീശക്തി പ്രസിഡന്‍റുമായ ഡോ. സരിത, സംഘടനാ സെക്രട്ടറി പി.വി വിജയരാഘവൻ, പ്രസിഡന്‍റ് അഡ്വ: സുമോദ്, വൈസ് പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

രാവിലെ എട്ടിനു ആരംഭിച്ച ക്യാന്പിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപ്പേർ ഈ സേവനം ഉപയോഗപ്പെടുത്തി. ഇന്േ‍റണൽ മെഡിസിൻ, ഓർത്തോപിഡിക്സ്, ഡർമറ്റോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ഒപ്താമോളജി തുടങ്ങിയ സ്പെഷ്യലൈസ്ഡ് ഡിപ്പാർട്ടുമെന്‍ററുകളിലെ പതിനഞ്ചോളം വിദഗ്ധഡോക്ടർമാരുടെ സേവനവും എക്സറേ, സ്കാനിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ആശുപത്രി അധികൃതർ ഒരുക്കിയിരുന്നു. വിവിധ ഏരിയാ സ്ത്രീശക്തി ഭാരവാഹികളും സെൻട്രൽ കമ്മറ്റി അംഗങ്ങളും മെഡിക്കൽ ക്യാന്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ