+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീത്തൊഴിലാളികൾക്കിടയിൽ വേറിട്ടൊരു വനിതാദിനാഘോഷം

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലേബർ ക്യാംപിലെ തൊഴിലാളി സഹോദരികൾക്കു വേണ്ടി യുഎഇ എക്സ്ചേഞ്ച് സംഘടിപ്പിച്ച വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമായി. സോനാപ്പൂരിലെ ഷിക്കാഗോ ലേബർ ക്യാംപിൽ ഇന്ത്യ
സ്ത്രീത്തൊഴിലാളികൾക്കിടയിൽ വേറിട്ടൊരു വനിതാദിനാഘോഷം
ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലേബർ ക്യാംപിലെ തൊഴിലാളി സഹോദരികൾക്കു വേണ്ടി യുഎഇ എക്സ്ചേഞ്ച് സംഘടിപ്പിച്ച വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമായി. സോനാപ്പൂരിലെ ഷിക്കാഗോ ലേബർ ക്യാംപിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ആഫിക്കൻ നാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറോളം സ്ത്രീ തൊഴിലാളികൾ അണിനിരന്ന ആഘോഷത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ, കലാപരിപാടികൾ, വിനോദമത്സരങ്ങൾ, സമൂഹഭക്ഷണം എന്നീ വിവിധ പരിപാടികൾ നടന്നു. എൻഎംസി ഹെൽത്ത് കെയർ ഒരുക്കിയ ആരോഗ്യ സെമിനാറിൽ ഡോ.സണ്ണീസ് മെഡിക്കൽ സെന്‍ററിലെ ഡോ. ആസിയ രവിമോഹൻ ദാസ്, ഡോ. ലതാകുമാരി, നിബിൻ സ്റ്റാൻലി, റോഷൻ ജോണ്‍ ജോസഫ് എന്നിവർ നേതൃത്വം നൽകി. യുഎഇ എക്സ്ചേഞ്ച് സോണൽ ഹെഡ് ബിജു നായർ, ക്ലസ്റ്റർ ഹെഡ് ജയകുമാർ പിള്ള, കമ്യൂണിറ്റി റിലേഷൻസ് മാനേജർ വിനോദ് നന്പ്യാർ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

അബുദാബി റീം ഐലൻഡിലെ യുഎഇ എക്സ്ചേഞ്ച് ആസ്ഥാനത്തും വിവിധ മേഖലാ ഓഫീസുകളിലും ശാഖകളിലും സ്ത്രീ ഉപഭോക്താക്കളെയും ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള