പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂൺ 16ന് സൗത്ത് ലണ്ടനിലെ ബേസിംഗ്സ്റ്റോക്കിലുള്ള കെംപ്ഷോട്ട് വില്ലേജ് ഹാളിൽ നടക്കും. 2000 നു ശേഷം യുകെയിലേക്ക് കുടിയേറിയ മരങ്ങാട്ടുപിള്ളിയിൽ തായ്വഴിയുള്ള നൂറിലധികം കുടുംബങ്ങൾക്ക് നാട്ടുവിശേങ്ങളും വീട്ടുവിശേഷങ്ങളുമായി ഒത്തുകൂടുവാനുള്ള വേദിയാണ് സംഗമം.
രാവിലെ പത്തുമുതൽ വൈകുന്നേരം ആറു വരെയാണ് പരിപാടി നടക്കുന്നത്. കേരളത്തനിമയുള്ള വിവിധ കലാപരിപാടികളും യുകെയിലെ പ്രസിദ്ധമായ ഗാനമേള ട്രൂപ്പ് സൗണ്ട് ഓഫ് ബേസിംഗ്സ്റ്റോക്ക് ആർട്സിന്റെ ഗാനമേളയും ഇതിന്റെ ഭാഗമായി അരങ്ങേറും.
പരിപാടിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഡാന്റോ മേച്ചേരിൽ, ഡോർസെറ്റ് (07551192309), സജി തെക്കെയിൽ, ബേസിംഗ്സ്റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം-
Kempshott Village Hall, Pack Lane, Basingstoke - RG22 5HN
പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂണ്‍ 16 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
10:35 PM Mar 10, 2018 | Deepika.com