+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയൂർ വിഹാർ ഫേസ് 3 ൽ ഭാഗവത സപ്താഹ യജ്ഞം 25 ന്

ന്യൂഡൽഹി: ശ്രീമദ് ഭാഗവത സപ്താഹ സമിതിയുടെ നേതൃത്വത്തിൽ നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെ സഹകരണത്തോടെ മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നു വരെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത
മയൂർ വിഹാർ ഫേസ് 3 ൽ ഭാഗവത സപ്താഹ യജ്ഞം 25 ന്
ന്യൂഡൽഹി: ശ്രീമദ് ഭാഗവത സപ്താഹ സമിതിയുടെ നേതൃത്വത്തിൽ നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെ സഹകരണത്തോടെ മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നു വരെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നടത്തുന്നു.

രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ തിരി തെളിയുന്ന പന്ത്രണ്ടാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് യജ്ഞാചാര്യൻ ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ മുഖ്യ കാർമികത്വം വഹിക്കും.

വൈകുന്നേരം 5.30ന് മയൂർ വിഹാർ ഫേസ് 1ലെ ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി പൂജിച്ച് അലങ്കാര മാല്യങ്ങളണിയിച്ച ശ്രീകൃഷ്ണ മൂല വിഗ്രഹവും ഭാഗവത ഗ്രന്ഥങ്ങളുമായി 6.30ന് യജ്ഞ വേദിയായ മയൂർ വിഹാർ ഫേസ് 3ലെ ശ്രീ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിച്ചേരുന്പോൾ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ഭക്തജനങ്ങൾ സ്വീകരണമൊരുക്കും. തുടർന്നു ഡൽഹി അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യയുടെ അനുഗ്രഹ പ്രഭാഷണം നടക്കും.

സപ്താഹത്തോടനുബന്ധിച്ചു കുടുംബത്തിന്‍റെ അഭിവൃത്തിക്കും ഐശ്വര്യത്തിനും വേണ്ടി നടത്തപ്പെടുന്ന വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും ഉണ്ടാവും. സപ്താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്കും രാത്രി ഒന്പതിനും അന്നദാനവും ഉണ്ടാവും.

സപ്താഹ യജ്ഞത്തിന്‍റെ വിളംബരക്കുറിപ്പിന്‍റെ വിതരണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ബഹ്മശ്രീ ഗണേശൻ പോറ്റിക്കു നൽകി നവോദയം മയൂർ വിഹാർ ഫേസ്3 ചെയർമാൻ കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി