ന്യൂഡൽഹി/നെബ്സരായി: സെന്റ് മേരീസ് സിറോ മലങ്കര കത്തോലിക്ക കത്തീഡ്രൽ പള്ളിയിൽ ജാഗരണ പ്രാർത്ഥന മാർച്ച് മൂന്നിന് നടക്കപ്പെടും. മാർച്ച് മൂന്ന് ശനിയാഴ്ച വൈകിട്ട് 5ന് ജപമാല, തുടർന്നു വിശുദ്ധ കുർബാനയും വചന പ്രഘോഷണവും ആരാധനയോടുകൂടി സമാപിക്കും. 10ന് റവ: ഫാ: മാത്യു കൊച്ചുവീട്ടിൽ CFIC വിജിൽ നയിക്കും. കത്തീഡ്രൽ വികാരി ഫാ.ഫിലിപ്പ് വാഴക്കുന്നത് നേതൃത്വം നൽകും. ഈ നോന്പുകാലത്ത് പ്രാർത്ഥിച്ചു ഒരുങ്ങുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നുതായും പരീക്ഷയ്ക്കു തയാറാകുന്ന കുട്ടികൾക്ക് പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. ഫിലിപ്പ് വാഴക്കുന്നത്ത് അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്