ന്യൂഡൽഹി : ചോറ്റാനിക്കരയമ്മയുടെ ചൈതന്യം കുടികൊള്ളുന്ന നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെ മാർച്ച് ഒന്ന് വ്യാഴാഴ്ചയാണ് മകം തൊഴൽ. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടിയാവും ചടങ്ങുകൾ ആരംഭിക്കുക.
ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് രണ്ട് വെള്ളിയാഴ്ച രാവിലെ 5.30നു നിർമ്മാല്യ ദർശനം. തുടർന്ന് 8.30ന് പൊങ്കാലയും തുടർന്നു വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടാവും.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 9811219540 (യശോധരൻ നായർ), 8800552070 (കൃഷ്ണകുമാർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി