+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയതന്ത്ര ഉദ്യോഗസ്ഥര്‍ മസ്‌കറ്റിലെ പുതിയ വിമാനത്താവളം സന്ദര്‍ശിച്ചു

മസ്‌കറ്റ്: മാര്‍ച്ച് ഇരുപതിനു ഉദ്ഘാടനം ചെയ്യപ്പെടുന്ന മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഐക്യ രാഷ്ട്ര സഭ, കോണ്‍സുലര്‍ മിഷനുകള്‍, നയതന്ത്ര കാര്യാലയ
നയതന്ത്ര ഉദ്യോഗസ്ഥര്‍ മസ്‌കറ്റിലെ പുതിയ വിമാനത്താവളം സന്ദര്‍ശിച്ചു
മസ്‌കറ്റ്: മാര്‍ച്ച് ഇരുപതിനു ഉദ്ഘാടനം ചെയ്യപ്പെടുന്ന മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഐക്യ രാഷ്ട്ര സഭ, കോണ്‍സുലര്‍ മിഷനുകള്‍, നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങിയവയിലെ മേധാവികളും, പ്രതിനിധികളും സന്ദര്‍ശിച്ചു. എയര്‍ പോര്‍ട്ടിലെ സൗകര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഒമാന്റെ നേട്ടത്തെ അഭിനന്ദിച്ചു. ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മന്റ് കമ്പനി സിഇഒ അയ്മന്‍ ബിന്‍ അഹമ്മദ് അല്‍ ഹോസ്‌നി, സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി സിഇഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍സാബി, വിദേശ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. 2020 ല്‍ ലോകത്തിലെ 20 വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയാണ് ഒമാന്റെ ലക്ഷ്യം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം