+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാലിദിയ സ്‌പോട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയും ഡസേര്‍ട്ട് സംഗമവും സംഘടിപ്പിച്ചു

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയും ഡസേര്‍ട്ട് സംഗമവും സംഘടിപ്പിച്ചു. വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഒരു വര്‍ഷത്തേക്കുള്ള ഭാരവാ
ഖാലിദിയ സ്‌പോട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയും ഡസേര്‍ട്ട് സംഗമവും സംഘടിപ്പിച്ചു
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡിയും ഡസേര്‍ട്ട് സംഗമവും സംഘടിപ്പിച്ചു. വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റഷീദ് വേങ്ങര (ചെയര്‍മാന്‍), ജഷീദ് അലി, ഷാജി എറണാംകുളം (വൈസ് ചെയര്മാന്മാന്‍), തോമസ് തൈപറമ്പില്‍ (പ്രസിഡന്റ്), അഷ്‌റഫ് അലി മേലാറ്റൂര്‍ (ജനറല്‍ സെക്രട്ടറി), ആബിദ് പാണ്ടിക്കാട് (ട്രഷറര്‍) തുടങ്ങിയവരടങ്ങുന്ന വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ബഷീര്‍ മങ്കടയും ഷബീര്‍ ഹസനനും വൈസ് പ്രസിഡന്ററുമാരും, ഫൈസല്‍ ചെമ്മാട്, ദീപക് പട്ടാമ്പി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരുമായ കമ്മറ്റിയില്‍ ആബിദലി മങ്കട ടീം മാനേജറും റഷീദ് ഒറ്റപ്പാലം അസിസ്റ്റന്റ് മാനേജരുമാണ്.

പ്രശാന്ത് അരുമാനാണ് ടീം കോച്ച്. .ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്മാന് മന്‍സൂര്‍ മങ്കടയേയും അംഗങ്ങളായി റിയാസ് പട്ടാമ്പി, സാബിത് പാവറട്ടി, റഷീദ് മാളിയേക്കല്‍, ഹനീഫ ചേളാരി എന്നിവരേയും തെരെഞ്ഞടുത്തു.

റഷീദ് വേങ്ങര, റിയാസ് പട്ടാമ്പി, മന്‍സൂര്‍ മങ്കട എന്നിവരേയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ക്ലബിലെ മെമ്പര്‍മാരായ ഫഹദ് വാപ്പു, ദില്‍ഷാബ് ഹംസ എന്നിവരുടെ വിവാഹങ്ങള്‍ക്ക് ക്ലബ് ആശംസകള്‍ നേര്‍ന്നു. യാസര്‍, യൂസുഫ്, റഊഫ്, സുബൈര്‍ ചെമ്മാട് , മുഹമ്മദ് അലി മൗണ്ട്രി എന്നിവര്‍ ഡെസേര്‍ട്ട് സംഗമത്തിന് നേതൃത്വം നല്‍കി. ഫൈസല്‍ ചേറ്റുവ സ്വാഗതവും, അഷ്‌റഫ് അലി മേലാറ്റൂര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം