+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എക്യുമെനിക്കൽ ചർച്ചസ് ഓഫ് ഷിക്കാഗോ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് മൂന്നിന്

ഷിക്കാഗോ: അഖില ലോക പ്രാർഥനാദിനം ലോകമാകമാനമുള്ള എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ക്രിസ്തീയ വനിതകൾ ഓരോ വർഷവും നടത്തുന്ന സേവനം മുൻനിർത്തിയുള്ള ഒരു പരിപാടിയാണ്. ഈവർഷം ഈ ദിനത്തിൽ ഓർക്കുന്നതും
എക്യുമെനിക്കൽ ചർച്ചസ് ഓഫ് ഷിക്കാഗോ വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് മൂന്നിന്
ഷിക്കാഗോ: അഖില ലോക പ്രാർഥനാദിനം ലോകമാകമാനമുള്ള എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ക്രിസ്തീയ വനിതകൾ ഓരോ വർഷവും നടത്തുന്ന സേവനം മുൻനിർത്തിയുള്ള ഒരു പരിപാടിയാണ്. ഈവർഷം ഈ ദിനത്തിൽ ഓർക്കുന്നതും പ്രാർഥിക്കുന്നതും സുറിനാം എന്ന ചെറിയ രാജ്യത്തേയും അവിടുത്തെ സ്ത്രീകളേയും പറ്റിയാണ്. പ്രാർഥനയ്ക്കും പഠനത്തിനുമുള്ള വിഷയം “ദൈവസൃഷ്ടികളെല്ലാം ശ്രേഷ്ഠമാണ്’ എന്നതാണ്.

ഷിക്കാഗോ എക്യുമെനിക്കൽ കൗണ്‍സിൽ മുൻവർഷങ്ങളിലെന്നപോലെ അഖില ലോക പ്രാർഥനാദിനത്തിന് നേതൃത്വം നൽകുന്നു.മാർച്ച് മൂന്നിന് (ശനി) രാവിലെ 9.30 മുതൽ ഒന്നു വരെ ഡസ്പ്ലെയിൻസിലുള്ള ഷിക്കാഗോ മാർത്തോമ്മ ചർച്ചിലാണ് ചടങ്ങുകൾ. ഷിക്കാഗോ മാർത്തോമ്മ സേവികാസംഘവും പ്രാർഥനാദിനത്തിന്‍റെ ക്രമീകരണങ്ങൾക്ക് സഹായിക്കുന്നു. പരിപാടികളിൽ പ്രത്യേക ആരാധനയും വിഷയാവതരണവും വേദവായനയും മധ്യസ്ഥ പ്രാർഥനയും ഗായകസംഘത്തിന്‍റെ ഗാനങ്ങളും ഉണ്ടായിരിക്കും.

മാർട്ടൻഗ്രോവ് സെന്‍റ് ലൂക്ക് ക്രിസ്ത്യൻ കമ്യൂണിറ്റി ചർച്ച് പാസ്റ്റർ റവ. എലിസബത്ത് ജോണ്‍സും ഷിക്കാഗോ മാർത്തോമ്മ ചർച്ച് സെക്രട്ടറി ഷിജി അലക്സും സംസാരിക്കും. പ്രഭാത ഉച്ചഭക്ഷണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

എക്യുമെനിക്കൽ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് റവ. ജോണ്‍ മത്തായി, സെക്രട്ടറി അറ്റോർണി ടീനാ തോമസ്, ആന്േ‍റാ കവലയ്ക്കൽ, ഫാ. ബിജുമോൻ ജേക്കബ്, ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അച്ചൻകുഞ്ഞ് മാത്യു എന്നിവരാണ് പരിപാടിക്കാണ് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം