+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് പ്രതിഷേധിച്ചു

കുവൈത്ത് സിറ്റി: ക്രൂരമായ മർദ്ദനത്തെ തുടർന്നു ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു. കേരളം നേടിയെടുത്തിട്ടുള്ള സാമൂഹ്യ, സാംസ്കാരിക മുന്നേ
കല കുവൈറ്റ് പ്രതിഷേധിച്ചു
കുവൈത്ത് സിറ്റി: ക്രൂരമായ മർദ്ദനത്തെ തുടർന്നു ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു.

കേരളം നേടിയെടുത്തിട്ടുള്ള സാമൂഹ്യ, സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്ന സംഭവമാണിതെന്നും ഇത്തരം ആക്രമണങ്ങളെ നമ്മുടേതുപോലുള്ള ഒരു സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷവാങ്ങി നൽകുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള ജാഗ്രത ജനങ്ങൾ കൈക്കൊള്ളണമെന്നും കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് പ്രസീദ് കരുണാകരൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പറഞ്ഞു.

മധുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം 6.30ന് കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ അബു ഹലീഫ കല സെന്‍ററിൽ പ്രതിഷേധ കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. എല്ലാ മനുഷ്യസ്നേഹികളേയും കൂട്ടയ്മയിലേക്ക് ക്ഷണിക്കുന്നതായി കല കുവൈറ്റ് പ്രവർത്തകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ