+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളി കാര്യമായി: സ്ക്വയർ റൂട്ട് ചിഹ്നം തോക്കാണെന്നു ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്

ലോസ്ആഞ്ചലസ്: സ്ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്. ഫ്ളോറിഡായിലെ വെടിവയ്പിനു ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബർലിൻ ഹൈസ്കൂളിലെ ഒരു വിദ്യാർ
കളി കാര്യമായി: സ്ക്വയർ റൂട്ട് ചിഹ്നം തോക്കാണെന്നു ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്
ലോസ്ആഞ്ചലസ്: സ്ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാർഥിയുടെ വീട്ടിൽ റെയ്ഡ്. ഫ്ളോറിഡായിലെ വെടിവയ്പിനു ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബർലിൻ ഹൈസ്കൂളിലെ ഒരു വിദ്യാർഥി കണക്കു ക്ലാസിൽ സ്ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം ബോർഡിൽ വരച്ചത്. ഇതേ സമയം ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഈ ചിഹ്നം തോക്കു പോലെയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇതേ തുടർന്നു വിദ്യാർഥികൾ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി.

കളി കാര്യമായപ്പോൾ സ്കൂൾ അധികൃതർ ആദ്യം തോക്കാണെന്ന് അഭിപ്രായപ്പെട്ട കുട്ടിയെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അലൻ പാരിഷ് ഷെറിഫ് ഓഫീസ് ഫേസ് ബുക്കിൽ ഇത് പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാർഥിയുടെ വീട്ടിലും റെയ്ഡ് നടത്തി. പക്ഷേ ക്രിമിനൽ ചാർജിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല

സ്കൂൾ വെടിവയ്പുകൾ വർധിച്ചുവരുന്നതും തോക്കുകളെ കുറിച്ചുള്ള ഭയം കൂടുന്നതും കാണുന്നതെല്ലാം തോക്കായി ചിത്രീകരിക്കുന്നതിനുള്ള പ്രവണതയിലേക്കു കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നതിന് അടിവരയിടുന്നതാണ് സംഭവം.

വിദ്യാർഥിയുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെങ്കിലും തീരുമാനം സ്കൂൾ ബോർഡിന് വിട്ടിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. എന്തിനെക്കുറിച്ചും എന്ത് അഭിപ്രായവും തട്ടിവിടുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

റിപ്പോർട്ട്: പി.പി. ചെറിയാൻ