+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർനാഷണൽ പ്രയർ ലൈനിൽ ബില്ലിഗ്രഹാം അനുസ്മരണം 27 ന്

ഡാളസ്: ലോകമെങ്ങും സഞ്ചരിച്ചു സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന ക്രൈസ്തവ ദൗത്യം എഴുപതു വർഷകാലം വിജയകരമായി പൂർത്തീകരിച്ചു നിത്യതയിലേക്കു പ്രവേശിച്ച ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത സുവിശേഷ
ഇന്‍റർനാഷണൽ പ്രയർ ലൈനിൽ ബില്ലിഗ്രഹാം അനുസ്മരണം 27 ന്
ഡാളസ്: ലോകമെങ്ങും സഞ്ചരിച്ചു സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന ക്രൈസ്തവ ദൗത്യം എഴുപതു വർഷകാലം വിജയകരമായി പൂർത്തീകരിച്ചു നിത്യതയിലേക്കു പ്രവേശിച്ച ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാമിനെകുറിച്ചുള്ള സ്മരണകൾ പങ്കുവയ്ക്കുന്നതിനു ആഗോള സംഘടനയായ ഇന്‍റർനാഷണൽ പ്രയർലൈൻ ബില്ലിഗ്രഹാം അനുസ്മരണ സമ്മേളനം ഫെബ്രുവരി 27 നു സംഘടിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കായി ഒത്തുചേരുന്ന ഇന്‍റർ നാഷണൽ പ്രയർ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിന് (ന്യൂയോർക്ക് ടൈം) സജീവമാകുന്പോൾ വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു.

ന്യൂയോർക്ക് സെന്‍റ് ജയിംസ് മാർത്തോമ്മ ചർച്ച വികാരി റവ. ബി. മാത്യു ധ്യാന പ്രസംഗം നടത്തും. വിവിധ സഭ മേലധ്യക്ഷ·ാരും പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സന്ദേശം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ucmprayerline@gmail.com,, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ