+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഞ്ഞ് മാലിയിൽ ഫോമാ മെട്രോ റീജണ്‍ ആർവിപി സ്ഥാനാർഥി

ന്യൂയോർക്ക്: കുഞ്ഞ് മാലിയിൽ (തോമസ് സാമുവൽ) ഫോമാ ന്യൂയോർക്ക് മെട്രൊ റീജണ്‍ ആർവിപി സ്ഥാനാർഥി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്‍റും ഇപ്പോൾ ട്രസ്റ്റി ബോർഡ് അംഗവുമാണ് കുഞ്ഞ്.ദേശീയ മ
കുഞ്ഞ് മാലിയിൽ ഫോമാ മെട്രോ റീജണ്‍ ആർവിപി സ്ഥാനാർഥി
ന്യൂയോർക്ക്: കുഞ്ഞ് മാലിയിൽ (തോമസ് സാമുവൽ) ഫോമാ ന്യൂയോർക്ക് മെട്രൊ റീജണ്‍ ആർവിപി സ്ഥാനാർഥി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്‍റും ഇപ്പോൾ ട്രസ്റ്റി ബോർഡ് അംഗവുമാണ് കുഞ്ഞ്.

ദേശീയ മത്സരങ്ങളിൽ പലവട്ടം ട്രോഫി നേടിയ മലയാളി ബോട്ട് ക്ലബിന്‍റെ സ്ഥാപകരിലൊരാളുമാണു ഈ തലവടിക്കാരൻ.

1984ൽ അമേരിക്കയിലെത്തിയ കുഞ്ഞ് മാലിയിൽ തുടക്കം മുതലെ സംഘടനാ പ്രവർത്തന രംഗത്തുണ്ടായിരുന്നു. 89 മുതൽ ഫൊക്കാനയിൽ സജീവമായി.

മെട്രോ റീജിയൻ ട്രഷറർ എന്ന നിലയിലും കേരള സമാജം പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂയോർക്കിൽ അടുത്ത ഫോമാ കണ്‍വൻഷനു സാധ്യയുള്ളതിനാൽ മെട്രോ ആർവിപി എന്ന നിലയിൽ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവുമെന്നു കുഞ്ഞ് മാലിയിൽ കരുതുന്നു. കണ്‍വൻഷന്‍റെ വിജയകരമായ നടത്തിപ്പിനു പ്രദേശിക തലത്തിലുള്ള പിന്തുണ അനിവാര്യമാണ്. ആർവിപി സ്ഥാനത്തേയ്ക്കു വന്നാൽ കണ്‍വൻഷൻ വിജയമാക്കുന്നതിനു സർവാത്മനാ പ്രവർത്തിക്കുമെന്ന് കുഞ്ഞു പറഞ്ഞു.