+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ട്സ് ഓഫ് ബഹറിൻ സൗജന്യ കരൾ കിഡ്നി പരിശോധനാ ക്യാന്പ്

മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിൻ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് റിഫയിൽ കിഡ്നി, കരൾ, കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ,ബ്ളഡ് ഷുഗർ എന്നീ സൗജന്യ പരിശോധനകൾ നടത്തി.രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ നടത്തിയ പരിശ
ഫ്രണ്ട്സ് ഓഫ് ബഹറിൻ സൗജന്യ കരൾ കിഡ്നി പരിശോധനാ ക്യാന്പ്
മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിൻ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് റിഫയിൽ കിഡ്നി, കരൾ, കൊളസ്ട്രോൾ, ബ്ളഡ് പ്രഷർ,ബ്ളഡ് ഷുഗർ എന്നീ സൗജന്യ പരിശോധനകൾ നടത്തി.

രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണി വരെ നടത്തിയ പരിശോധനയിൽ നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ഇരുനൂറിലേറെ പേർ പങ്കെടുത്തു.

അൽഹിലാൽ ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണൻ, സാമൂഹൃ പ്രവർത്തകരായ മോനി ഒടികണ്ടത്തിൽ കെ.എം. അജിത് കുമാർ, ബിജു മലയിൽ, വി.സി. ഗോപാലൻ, ആർ. പവിത്രൻ എന്നിവർ ക്യാന്പ് സന്ദർശിച്ചു.

എഫ്. എം. ഫൈസൽ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, റീന രാജീവ്, ഷൈജു കൻപത്ത് ഷിൽസ റിലീഷ്, സൈറ പ്രമോദ്, സുമിത സതീഷ്, മിനി ജേൃാതിഷ്, കെ.കെ. രാജീവ് എന്നിവർ ക്യാന്പിനു നേതൃത്വം നൽകി.