+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന നഴ്സസ് സെമിനാറിന് മേരി ഫിലിപ്പ് നേതൃത്വം നൽകും

ന്യൂയോർക്ക്: ഫിലഡൽഫിയായിൽ ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് സെമിനാറിന് മേരി ഫിലിപ്പ് നേതൃത്വം നൽകും. ജെസി ജോഷി, ബാല വിനോദ് കെആർകെ, ഡോ. സോഫി വി
ഫൊക്കാന നഴ്സസ് സെമിനാറിന് മേരി ഫിലിപ്പ് നേതൃത്വം നൽകും
ന്യൂയോർക്ക്: ഫിലഡൽഫിയായിൽ ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് സെമിനാറിന് മേരി ഫിലിപ്പ് നേതൃത്വം നൽകും. ജെസി ജോഷി, ബാല വിനോദ് കെആർകെ, ഡോ. സോഫി വിൽസണ്‍,ബ്രിഡ്ജറ് വിൻസെന്‍റ്, ഡോ. ബ്ലോസം ജോയി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും.

അമേരിക്കയിലുള്ള മലയാളികളുടെ കണക്കുകൾ എടുത്തുകഴിഞ്ഞാൽ നഴ്സിംഗ് പ്രഫഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾ ആണ് ഏറ്റവും കൂടുതൽ. ഇവിടുത്തെ മലയാളി കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകുന്നതും ഇതേ മേഖലയിൽ നിന്നുതന്നെ. മലയാളികൾ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴിൽ എന്ന നിലയിൽ ഇന്നത്തെ സഹ്യചര്യത്തിൽ നഴ്സിംഗിനു വളരെ അധികം പ്രാധാന്യം ഉണ്ടെന്ന് മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഇന്നു അമേരിക്കയിലെ മലയാളി കുടുംബങ്ങളിൽ ഒരു വീട്ടിൽ ഒരു ആളെങ്കിലും നഴ്സിംഗുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്.

മാറിക്കൊണ്ടിരിക്കുന്ന ഹെൽത്ത് കെയർ സെക്ടറിൽ നഴ്സിംഗ് വളരെ പ്രയാസകരമായ ഒരു തൊഴിൽ ആയി മാറിക്കൊണ്ടിരിക്കുന്നു. ഇന്നു മിക്ക ഹോസ്പിറ്റലുകളിൽ രോഗികളും നഴ്സും തമ്മിലുള്ള അനുപാതം വളരെ കൂടുതൽ ആണ്. നീണ്ട ജോലി സമയവും നിർബന്ധിച്ചുള്ള ഓവർടൈം, ഹെൽത്ത് കെയർ സെക്ടറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നാം ഉൾക്കൊള്ളാതെ വരുന്നതും ജോലിയെ കൂടുതൽ പ്രയാസം ഉള്ളതാക്കുന്നു. ഇതിനു ഒരു പരിഹാരം കൂടെയാണ് നഴ്സ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗികളുടെ ജീവന്‍റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവൻ നിലനിർത്താൻ പാടുപെടുന്ന നഴ്സുമാരുടെ ജീവിതവും.

ആതുര സേവന രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുവാനും നാട്ടിൽ നിന്നുള്ള കൂടുതൽ നഴ്സസിന് അവസരങ്ങൾ നൽകാനും ഫൊക്കാന ഈ സെമിനാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ