+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉറങ്ങിയെണ്ണീറ്റപ്പോൾ ഉച്ചാരണവും ശബ്ദവും മാറി

ന്യൂയോർക്ക്: ഉറങ്ങി എണീറ്റപ്പോൾ വേറൊരു ശബ്ദം. അങ്ങനെ സംഭവിക്കുമോ എന്നു ചോദിച്ചാൽ, സംഭവിച്ചിരിക്കുന്നു. അരിസോണയിലാണ് സംഭവം. നല്ല തലവേദനയെത്തുടർന്നു ഒരു ദിവസം അല്പം നേരത്തെ ഉറങ്ങാൻ കിടന്നതാണ്
ഉറങ്ങിയെണ്ണീറ്റപ്പോൾ ഉച്ചാരണവും ശബ്ദവും മാറി
ന്യൂയോർക്ക്: ഉറങ്ങി എണീറ്റപ്പോൾ വേറൊരു ശബ്ദം. അങ്ങനെ സംഭവിക്കുമോ എന്നു ചോദിച്ചാൽ, സംഭവിച്ചിരിക്കുന്നു. അരിസോണയിലാണ് സംഭവം.

നല്ല തലവേദനയെത്തുടർന്നു ഒരു ദിവസം അല്പം നേരത്തെ ഉറങ്ങാൻ കിടന്നതാണ് മിഷേൽ എന്ന മുൻ ന്ധബ്യൂട്ടി ക്വീൻ’. ഉണർന്നെഴുന്നേറ്റപ്പോൾ സംസാരരീതി വല്ലാതെ മാറിയിരിക്കുന്നു. ഉച്ചാരണവും വ്യത്യസ്തം. അമേരിക്കൻ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണം വന്നതോടെ ഭയപ്പെട്ടു പോയി അവർ. അമേരിക്ക അല്ലാതെ മറ്റൊരു രാജ്യവും അരിസോണ സ്വദേശിയായ നാല്പത്തഞ്ചുകാരി മിഷേൽ സന്ദർശിച്ചിട്ടില്ലെന്നതാണ് രസകരം.

രണ്ടാഴ്ചയോളം ഐറിഷ്, ഓസ്ട്രേലിയൻ ഉച്ചാരണങ്ങളിലാണ് മിഷേൽ സംസാരിച്ചത്. പിന്നെയതു മാറി. രണ്ടുവർഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. മിഷേലിന്‍റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടർമാരും സ്ഥിരീകരിച്ചു ഫോറിൻ അക്സന്‍റ് സിൻഡ്രോം (എഫ്എഎസ്). സ്ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏൽക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടർമാർ പറയുന്നു. ചിലർ ഈ രോഗത്തെത്തുടർന്നു ചില പ്രത്യേക സ്വരങ്ങൾക്ക് ഉൗന്നൽ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങൾ വിഴുങ്ങുന്നു. ഉച്ചാരണം പൂർണമായി മാറിപ്പോകുന്ന അവസ്ഥ. നിരന്തരമായ മൈഗ്രെയിൻ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടർമാരുടെ നിഗമനം. ശരീരത്തിലെ തൊലി ഇലാസ്റ്റിക് ആകുന്ന, സന്ധികൾ ഇളകിപ്പോകുന്നതു പോലുള്ള രോഗവും മിഷേലിനുണ്ട്. രണ്ടു രോഗാവസ്ഥകളിൽ നിന്നും മോചിതയാകാനുള്ള പരിശ്രമത്തിലാണ് മിഷേൽ ഇപ്പോൾ.

റിപ്പോർട്ട്: ജോർജ് തുന്പയിൽ