+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംഗമിത്ര തീയേറ്റേഴ്സ് മയാമി ഒരുക്കുന്ന "നീതിസാഗരം’ നാടകം അരങ്ങിൽ എത്തുന്നു

മയാമി: ഫ്ളോറിഡയിലെ വെസ്റ്റ് പാംബീച്ച് മുതൽ മയാമി വരെയുള്ള മൂന്ന് കൗണ്ടികളിലെ മലയാള നാടകകലയെ ഇഷ്ടപ്പെടുന്ന കലാകാര·ാരും, നാടകാസ്വാദകരും കൂടി ചേർന്നു രൂപംകൊടുത്ത സംഗമിത്ര തീയേറ്റേഴ്സിന്‍റെ ബാനറിൽ ഈവർഷം
സംഗമിത്ര തീയേറ്റേഴ്സ് മയാമി ഒരുക്കുന്ന
മയാമി: ഫ്ളോറിഡയിലെ വെസ്റ്റ് പാംബീച്ച് മുതൽ മയാമി വരെയുള്ള മൂന്ന് കൗണ്ടികളിലെ മലയാള നാടകകലയെ ഇഷ്ടപ്പെടുന്ന കലാകാര·ാരും, നാടകാസ്വാദകരും കൂടി ചേർന്നു രൂപംകൊടുത്ത സംഗമിത്ര തീയേറ്റേഴ്സിന്‍റെ ബാനറിൽ ഈവർഷം അരങ്ങിലെത്തിക്കുന്ന നാടകമാണ് "നീതിസാഗരം’.

സൗത്ത് ഫ്ളോറിഡയിലെ കലാപ്രതിഭകൾ അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്ന ഈ സംഗീത, ഹാസ്യ, നൃത്തനാടകം സൗത്ത് ഫ്ളോറിഡയിലെ മുഴുവൻ മലയാളി സമൂഹത്തിന്േ‍റയും സഹകരണത്തോടുകൂടി ഏപ്രിൽ ഏഴാം തീയതി വൈകിട്ട് ഏഴിനു കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

ഈ നാടകത്തിന്‍റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡേവി നഗരത്തിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ വച്ചു ദേശീയവും, പ്രാദേശികവുമായ മലയാളി സംഘടനാ ഭാരവാഹികളുടേയും, പ്രതിനിധികളുടേയും മഹനീയ സാന്നിധ്യത്തിൽ നടന്നപ്പോൾ അതിൽ ഫോമ, ഫൊക്കാന, ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ്, എസ്എംസിസി, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ, നവകേരള അസോസിയേഷൻ, കൈരളി ആർട്സ് ക്ലബ്, ഡ്രംലവേഴ്സ് ഓഫ് ഫ്ളോറിഡ, ക്നാനായ കമ്യൂണിറ്റി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ എന്നിവർ പങ്കുചേർന്നു.

ഐഎൻഒസി നാഷണൽ വൈസ് പ്രസിഡന്‍റ് ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, എസ്.എം.സി.സി നാഷണൽ ട്രഷറർ ജോസ് സെബാസ്റ്റ്യൻ, കേരള സമാജം സെക്രട്ടറി പത്മകുമാർ നായർ, നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പർ കുര്യാക്കോസ് പൊടിമറ്റം, കൈരളി ആർട്സ് ക്ലബ് പ്രസിഡന്‍റ് ഏബ്രഹാം കളത്തിൽ, ഡ്രംലവേഴ്സ് ഫ്ളോറിഡ പ്രസിഡന്‍റ് ജോസ്മാൻ കരേടൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഈ നാടകത്തിന്‍റെ മെഗാ സ്പോണ്‍സർമാരായി ജോസ് തോമസ് സി.പി.എയും, ഉല്ലാസ് കുര്യാക്കോസും ആദ്യ ടിക്കറ്റ് ബാബു കല്ലിടുക്കിലിന്േ‍റയും, നോയൽ മാത്യുവിന്േ‍റയും പക്കൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

ജോയി കുറ്റിയാനി സ്വാഗതവും ബാബു കല്ലിടുക്കിൽ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന പരിപാടികൾക്ക് റോബിൻസ് ജോസ്, ബിജു ഗോവിന്ദൻകുട്ടി, വിനോദ് കുമാർ നായർ, സഞ്ജയ് നടുപ്പറന്പിൽ, നിക്സണ്‍ ജോസഫ്, റീനു ജോണി, അനുപമ ജയ്പാൽ, ജോണ്‍സണ്‍ മാത്യു, ജിനോയ് വി. തോമസ്, ഷിബു ജോസഫ്, അജി വർഗീസ്, ചാർലി പൊറത്തൂർ, ജിസ്മോൻ ജോയി, ഡേവിസ് വർഗീസ്, ശ്രീജിത്ത് കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം