+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട ജില്ലാ അസോസിയേഷൻ സംഗീതനൃത്ത സന്ധ്യ 25ന്

ഫർവാനിയ: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് മെഗാ ഇവന്‍റ് ഫെബ്രുവരി 25 ന് (ഞായർ) വൈകുന്നേരം 5.30 മുതൽ അബാസിയ മറീന ഹാളിൽ നടക്കും. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സംഗീതനൃത്ത സന്ധ്യയിൽ എം.ജി. ശ്രീകുമാർ,
പത്തനംതിട്ട ജില്ലാ അസോസിയേഷൻ സംഗീതനൃത്ത സന്ധ്യ 25ന്
ഫർവാനിയ: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് മെഗാ ഇവന്‍റ് ഫെബ്രുവരി 25 ന് (ഞായർ) വൈകുന്നേരം 5.30 മുതൽ അബാസിയ മറീന ഹാളിൽ നടക്കും.

ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സംഗീതനൃത്ത സന്ധ്യയിൽ എം.ജി. ശ്രീകുമാർ, മൃദുല വാര്യർ, ശ്രേയ ജയ്ദീപ്, താരാ കല്യാണ്‍, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും. 2016 ൽ 96 കുട്ടികൾക്കും കഴിഞ്ഞ വർഷം ജില്ലയിലെ 101 കുട്ടികൾക്കും കായിക പ്രതിഭ പുരസ്കാരങ്ങളും അട്ടത്തോട് ട്രൈബൽ സ്കൂളിന് പഠനോപകരണങ്ങൾ വാങ്ങാനുള്ള സഹായവും നൽകാൻ കഴിഞ്ഞു. പദ്ധതിയുടെ തുടർ നടത്തിപ്പിന് മൂലധനം കണ്ടെത്തുകയാണ് പരിപാടികൊണ്ട് ലക്ഷ്യമാക്കുന്നത്.

ഫർവാനിയ ഹൈതം റസ്റ്ററന്‍റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് കെ. ജയകുമാർ, രക്ഷാധികാരി ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി മുരളി എസ്. പണിക്കർ, ട്രഷറർ തോമസ് ജോണ്‍, ഇവന്‍റ് കണ്‍വീനർ പി.ടി. ശാമുവേൽകുട്ടി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ