+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗെയിം പാർക്ക് ഫ്ളയർ പ്രകാശനം ചെയ്തു

കുവൈത്ത്: സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന "കാർണിവൽ ഇന്ത്യ ഫെസ്റ്റ് 2018' ന്‍റെ പ്രധാന ഇനമായ ഗെയിം പാർക്ക് ഫ്ളയർ പ്രശസ്ത ടെലിവിഷൻ മാധ്യമ അവതാരകൻ രാജ് കലേഷ് പ്രകാശനം ചെയ്തു.ഫെബ്രുവരി 23നു (വെള്ളി) അ
ഗെയിം പാർക്ക് ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത്: സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന "കാർണിവൽ ഇന്ത്യ ഫെസ്റ്റ് 2018' ന്‍റെ പ്രധാന ഇനമായ ഗെയിം പാർക്ക് ഫ്ളയർ പ്രശസ്ത ടെലിവിഷൻ മാധ്യമ അവതാരകൻ രാജ് കലേഷ് പ്രകാശനം ചെയ്തു.

ഫെബ്രുവരി 23നു (വെള്ളി) അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ രാവിലെ 8 മുതൽ സൗജന്യ മെഡിക്കൽ ക്യാന്പോടു കൂടി ആരംഭിക്കുന്ന കാർണിവലിൽ രാജ്കലേഷിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ പാനൽ മൂല്യ നിർണയം നടത്തുന്ന ബിരിയാണി, പായസം, സലാഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന പാചക മത്സരം കൂടാതെ കുഞ്ഞു കുട്ടികൾക്കായി ഒരു ബേബി ഷോ മത്സരവും രണ്ടിനങ്ങളായി നടക്കും.

കുവൈത്തിലെ നിരവധി കലാകാരൻമാർ, ഡാൻസ് സ്കൂളുകൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കലാപരിപാടികളും ഗെയിംസ് ഡിജെ, ക്ലാസിക് മോട്ടോർ ബൈക്ക് പ്രദർശനം, സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധതരം സ്റ്റാളുകൾ വായിൽ വെള്ളമൂറുന്ന വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവയും കാർണിവലിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ