+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണക്ടിക്കട്ടിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് മൂന്ന്, നാല് തീയതികളിൽ

കണക്ടിക്കട്ട്: നോർവാക്ക് ഒൗവർ ലേഡി ഓഫ് അസംപ്ഷൻ മിഷന്‍റെ ആഭിമുഖ്യത്തിൽ, ക്യൂൻ മേരി മിനിസ്ട്രി നയിക്കുന്ന നോന്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം മാർച്ച് 3, 4 (ശനി, ഞായർ) തീയതികളിൽ ഗ്രീൻവിച്ചിലുള്ള
കണക്ടിക്കട്ടിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് മൂന്ന്, നാല് തീയതികളിൽ
കണക്ടിക്കട്ട്: നോർവാക്ക് ഒൗവർ ലേഡി ഓഫ് അസംപ്ഷൻ മിഷന്‍റെ ആഭിമുഖ്യത്തിൽ, ക്യൂൻ മേരി മിനിസ്ട്രി നയിക്കുന്ന നോന്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം മാർച്ച് 3, 4 (ശനി, ഞായർ) തീയതികളിൽ ഗ്രീൻവിച്ചിലുള്ള സെന്‍റ് പോൾ റോമൻ കാത്തലിക് ദേവാലയത്തിൽ നടക്കും.

ഫാ. ഷാജി തുന്പേച്ചിറയിൽ, ബ്രദർ പി.ഡി. ഡൊമിനിക് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. അനുഗ്രഹീത ഗായകൻ ബ്രദർ വി.ഡി. രാജു ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. ശനി രാവിലെ 9.30 മുതൽ രാത്രി 7.30 വരെയും ഞായർ ഉച്ചയ്ക്ക് 12 മുതൽ 7.30 വരെയുമാണ് ധ്യാനം.

വിവരങ്ങൾക്ക്: ജിബി ഗ്രിഗറി 201 921 5137, ബോബി ജോർജ് 516 244 8910, വിൻസൻ പൊട്ടയ്ക്കൽ 203 216 4859.

പള്ളിയുടെ വിലാസം: St. Paul Roman Catholic Church, 84 Sherwood Ave, Greenwich, CT-06831.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി