കേറ്റ് മിഡിൽടണ്‍ നഴ്സുമാരുടെ ബ്രാൻഡ് അംബാസഡർ

01:10 AM Feb 22, 2018 | Deepika.com
ലണ്ടൻ: വില്യം രാജകുമാരന്‍റെ ഭാര്യ കേറ്റ് മിഡിൽടണ്‍ ബ്രിട്ടനിലെ നഴ്സുമാരുടെ ബ്രാൻഡ് അംബാസഡറാകും. എൻഎച്ച്എസിനു മേൽ വർധിച്ചുവരുന്ന രോഗഭാരം ലഘൂകരിക്കാൻ ശേഷിയുള്ള പ്രഫഷണലുകളെന്നാണ് കാന്പയിനു തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തിൽ നഴ്സുമാരെ കേറ്റ് വിശേഷിപ്പിച്ചത്.

നഴ്സുമാരുടെ ജീവിത നിലവാരവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേറ്റിന്‍റെ കാന്പയിൻ. മൂന്നു വർഷം നീളുന്ന കാന്പയിനിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേറ്റ് സന്ദർശനം നടത്തും. ഇന്‍റർനാഷണൽ കൗണ്‍സിൽ ഓഫ് നഴ്സസ്, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ