+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമാൻ യുഎഇ എക്സ്ചേഞ്ച് സുൽത്താനേറ്റിൽ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ്: പ്രമുഖ പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്‍റെ 58ാം ശാഖ മുബൈല സനായയിൽ പ്രവർത്തനം ആരംഭിച്ചു.വ്യവസായ നഗരമായ മുബൈലയിൽ ഉപയോക്താക്കൾക്ക് ഐഇപിഎംഎസ് സംവിധാനം (തത്സമയ വിനിമയ സേവനം) നടപ്പിലാക
ഒമാൻ യുഎഇ എക്സ്ചേഞ്ച് സുൽത്താനേറ്റിൽ പ്രവർത്തനമാരംഭിച്ചു
മസ്കറ്റ്: പ്രമുഖ പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്‍റെ 58-ാം ശാഖ മുബൈല സനായയിൽ പ്രവർത്തനം ആരംഭിച്ചു.

വ്യവസായ നഗരമായ മുബൈലയിൽ ഉപയോക്താക്കൾക്ക് ഐഇപിഎംഎസ് സംവിധാനം (തത്സമയ വിനിമയ സേവനം) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എക്സ്ചേഞ്ചാണ് ഒമാൻ യുഎഇ എക്സ്ചേഞ്ച്. ഈ സേവനം വഴി ഏത് അക്കൗണ്ടിലേക്കും തത്സമയം പണം അയയ്ക്കാനാകും. നിലവിൽ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ,ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഐഇപിഎംഎസ് സംവിധാനം ലഭ്യമാണ്. ഇൻസ്റ്റന്‍റ് അക്കൗണ്ട് ക്രെഡിറ്റ് ഉത്പന്നമായ ഫ്ളാഷ് റെമിറ്റ്, വിദേശ നാണയ വിനിമയം തുടങ്ങിയ സേവനങ്ങൾ ഈ ബ്രാഞ്ച് വഴി നടത്താം. എളുപ്പവും ഉപയോഗപ്രദവും സുരക്ഷിതവും വിശ്വസ്തവുമായ മാർഗമായ സ്വിഫ്റ്റ് കോഡ് വഴി വിനിമയം നടത്തുന്ന എക്സ്ചേഞ്ച് എന്ന സവിശേഷതയും യുഎഇ എക്സ്ചേഞ്ചിന് സ്വന്തമാണ്.

ഒമാൻ വിപണിയിലെ 23 വർഷത്തെ തങ്ങളുടെ പ്രവർത്തി പരിചയം വഴി ഉപയോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ ഏറ്റവും മികവോടെ, സൗകര്യപ്രദം എത്തിക്കുവാൻ യുഎഇ എക്സ്ചേഞ്ച് എന്നും ശ്രമിച്ചുട്ടുണ്ടെന്നും 58 ശാഖകൾ ഒമാൻ യുഎഇ എക്സ്ചേഞ്ചിന്‍റെ പ്രധാന നാഴികകല്ലാണെന്നും ഒമാൻ യുഎഇ എക്സ്ചേഞ്ച് സിഇഒ ബോബൻ പറഞ്ഞു.

യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ട്, ഡെപ്യൂട്ടി സിഇഒ പ്രദീപ്കുമാർ, ഡയറക്ടർ ടോണി അലക്സാണ്ടർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള