+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോക്മാ ശില്പശാല

ന്യൂഡൽഹി: ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളി ഡിഎസ്വൈഎമ്മിന്‍റെ നേതൃത്വത്തിൽ ഹോക്മാ (ജ്ഞാനം) ശില്പശാല സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഫാ. ഏബ്രാഹം ചെന്പോറ്റിക്കൽ നിർവഹിച്ചു
ഹോക്മാ ശില്പശാല
ന്യൂഡൽഹി: ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളി ഡിഎസ്വൈഎമ്മിന്‍റെ നേതൃത്വത്തിൽ ഹോക്മാ (ജ്ഞാനം) ശില്പശാല സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഫാ. ഏബ്രാഹം ചെന്പോറ്റിക്കൽ നിർവഹിച്ചു.

ഗാസിയാബാദ്, രാജ് നഗർ പ്രസീഡിയം സ്കൂൾ പ്രിൻസിപ്പലും ഏക് എഹ്സാസ് ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടറുമായ റീന ചാൾസ് യുവജനങ്ങളും ആധുനിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ വർക് ഷോപ്പ് നയിച്ചു. ഇന്നു യുവജനങ്ങൾക്കിടയിലുള്ള തെറ്റായ ആസക്തികളും അഭിനിവേശങ്ങളും എങ്ങനെ ഒഴിവാക്കാം അവയിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നുള്ളതിനെ കുറിച്ചും ക്ലാസ്് നടത്തി. ഡിഎസ്വൈഎം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നല്കി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്