+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. മാത്യു വർഗീസ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർഥി

ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ഡോ. മാത്യു വർഗീസ് (രാജൻ) ഫൊക്കനയുടെ 2018 20 വർഷത്തെ ഭരണസമിതിയിൽ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു. ജൂലൈയിൽ ഫിലഡൽഫിയയിൽ നടക്കുന്ന
ഡോ. മാത്യു വർഗീസ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർഥി
ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ഡോ. മാത്യു വർഗീസ് (രാജൻ) ഫൊക്കനയുടെ 2018- 20 വർഷത്തെ ഭരണസമിതിയിൽ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു.

ജൂലൈയിൽ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന കണ്‍വൻഷനിൽ ഫൊക്കാനയുടെ ബിഒടി അംഗമായുള്ള മാത്യു വർഗീസിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു. എല്ലാവർക്കും സുപരിചിതനും സുസമ്മതനുമായ മാത്യു വർഗീസിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നു പ്രസിഡന്‍റ് സ്ഥാനാർഥി മാധവൻ ബി. നായർ ന്യൂജേഴ്സിയിൽ അഭിപ്രായപ്പെട്ടു.

ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഡോ. മാത്യു വർഗീസ് ഇപ്പോൾ ഫൊക്കാനയുടെ ജോയിന്‍റ് സെക്രട്ടറിയും ഫൊക്കാന സ്പെല്ലിംഗ് ബീ കോംപറ്റീഷന്‍റെ ദേശീയ കോഓർഡിനേറ്ററുമാണ്. അമേരിക്കൻ ഡയോസിസുകളുടെ മുൻ കൗണ്‍സിൽ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്‍റ്, ഡിട്രോയിറ്റ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യുമെനിക്കൽ കമ്മിറ്റി സെക്രട്ടറി, ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ വെറ്ററിനറി കോളജിൽ നിന്ന് വെറ്ററിനറി സയൻസിൽ ബിരുദം നേടിയ ശേഷം 1978ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്‍റിൽ വെറ്ററിനറി മെഡിക്കൽ ഓഫീസറായി 15 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം കഴിഞ്ഞ 17 വർഷക്കാലമായി മിഷിഗണിൽ ആനിമൽ വെറ്ററിനറി പ്രാക്ടീസ് നടത്തിവരുന്നു.

പുറമറ്റം സ്വദേശിയായ ഡോ. മാത്യു വർഗീസ് മിഷിഗണിലെ നോർത്ത് വില്ലിൽ ഭാര്യ അനിയോടൊപ്പം താമസിച്ചുവരുന്നു.