+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.എം. അബ്ദുസമദ് സാഹിബിന് യാത്രയയപ്പു നല്കി

കുവൈത്ത് (ഉമരിയ): പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ മുൻ വൈസ് പ്രസിഡന്‍റ് എ.എം. അബ്ദുസമദ് കോഴിക്കോടിന് ഇസ്ലാഹി സെന്‍റർ യാത്രയയപ്പു നല്കി. ഫെബ്രുവരി 23
എ.എം. അബ്ദുസമദ് സാഹിബിന് യാത്രയയപ്പു നല്കി
കുവൈത്ത് (ഉമരിയ): പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ മുൻ വൈസ് പ്രസിഡന്‍റ് എ.എം. അബ്ദുസമദ് കോഴിക്കോടിന് ഇസ്ലാഹി സെന്‍റർ യാത്രയയപ്പു നല്കി.

ഫെബ്രുവരി 23, 24 തീയതികളിൽ ഖുര്തുബ ഇഹ് യാഉത്തുറാസ് ഹാളിൽ നടക്കുന്ന ഇസ് ലാമിക് കോണ്‍ഫറസ് ഓർഗനൈസിംഗ് കമ്മിറ്റിയുടെയും ഇസ് ലാഹി സെന്‍റർ കേന്ദ്ര, യൂണിറ്റ് ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ നടന്ന യാത്രയയപ്പു പരിപാടിയിൽ ജാഫർ ലുലു, ഉമർ ബിൻ അബ്ദുൾ അസീസ്, അബ്ദുൾ അസീസ് നരക്കോട്ട്, അഷ്റഫ് എകരൂൽ, അസ് ലം കാപ്പാട്, മെഹബൂബ് കാപ്പാട്, സി.പി അബ്ദുൾ അസീസ്, സുനാഷ് ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു. സെന്‍ററിന്‍റെ ഉപഹാരം ഹാഫിസ് മുഹമ്മദ് അസ് ലം സമ്മാനിച്ചു. സെന്‍റർ വൈസ് പ്രസിഡന്‍റ് സകീര് കൊയിലാണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാലിഹ് സുബൈർ, സ്വാഗതസംഘം കമ്മിറ്റി കണ്‍വീനർ എൻ.കെ. അബ്ദുസലാം എന്നിവർ പ്രസംഗിച്ചു. എ.എം അബ്ദുസമദ് മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ