+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈസി മാത്സ് സംഘടിപ്പിച്ചു

ഫർവാനിയ/കുവൈത്ത്: ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, വാർഷികപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ആർഎസ് സി ഫർവാനിയ സ്റ്റുഡൻസ് സമിതി ഈസി മാത് സ് സംഘ
ഈസി മാത്സ് സംഘടിപ്പിച്ചു
ഫർവാനിയ/കുവൈത്ത്: ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, വാർഷികപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ആർഎസ് സി ഫർവാനിയ സ്റ്റുഡൻസ് സമിതി ഈസി മാത് സ് സംഘടിപ്പിച്ചു.

മൈന്‍റ് പവർ ആൻഡ് കോസ്മിക് മാത്സ് ട്രെയിനർ സലീം കുന്നുംകാട്ടിൽ പരിശീനത്തിനു നേതൃത്വം നൽകി.കണക്കിലെ സങ്കീർണതകളെ എങ്ങനെ ലഘൂകരിക്കാമെന്നു ചില ടിപ്സുകളിലൂടെ അദ്ദേഹം വിശദീകരിച്ചു.

എൻജിനിയർ അബൂബക്കർ കൂട്ടായി മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി. കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട് നീങ്ങിയാൽ ആർക്കും അനായാസേന വിജയം കരസ്ഥമാക്കാനാവുമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.

പ്രവാസ ലോകത്തെ ഒറ്റപ്പെടലിലേക്ക് പറിച്ചു നടപ്പെട്ട കുരുന്നുകളിൽ സാമൂഹ്യ പ്രതിബദ്ധതയും പഠന തൽപരതയും വളർത്താൻ ആർ എസ് സി വിദ്യാർഥി വിഭാഗം ആവിഷ്കരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് ഈസി മാത്സ്.

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻജിനിയർ റാഷിദ് ചെറുശോല, ശിഹാബ് വാണിയന്നൂർ, നവാഫ് അഹ് മദ് തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ